---
title: "ഡോ പി വിജയൻ അനുസ്മരണവും ജില്ലാതല ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു"
english_title: "Pattuvam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197807/pattuvam"
published_at: "2024-04-09T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614ffc2439d9_IMG-20240409-WA0044.jpg"
keywords: []
---

# ഡോ പി വിജയൻ അനുസ്മരണവും ജില്ലാതല ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു

> **Lead Summary:** പട്ടുവം: പാലിയേറ്റീവ് കെയർ ഇനീഷ്യേറ്റീവ് ഇൻ കണ്ണൂരിൻ്റെയും പട്ടുവം നന്മ പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ഡോ പി വിജയൻ അനുസ്മരണവും ജില്ലാതല ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. 

## Article Content

പട്ടുവം: പാലിയേറ്റീവ് കെയർ ഇനീഷ്യേറ്റീവ് ഇൻ കണ്ണൂരിൻ്റെയും പട്ടുവം നന്മ പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ഡോ പി വിജയൻ അനുസ്മരണവും ജില്ലാതല ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. 

പട്ടുവം ഡി എസ് എസ് ഓഡിറ്റോറിയത്തിൽ മെഡിക്കൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ കെ കെ ലതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ ഇനീഷ്യേറ്റീവ് ഇൻ കണ്ണൂർ ചെയർമാൻ സുനിൽ മാങ്ങാട്ടിടം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കുഞ്ഞികൃഷ്ണൻ, സിസ്റ്റർ ഹെബ് സിബ , സിസ്റ്റർ പ്രേമ, പോൾ തങ്കച്ചൻ, പി ശോഭന, സിസ്റ്റർ ഈശോദാത്ത, തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ ഷിജു എൻ മാണൂക്കര സമ്മാനദാനവും ലത വിജയൻ ക്യാഷ് പ്രൈസ് വിതരണവും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197807/pattuvam)