---
title: "മത തീവ്രവാദ സംഘടനകൾക്ക് വേണ്ടി മുഖ്യമന്ത്രി പെൺകുട്ടികളെ അധിക്ഷേപിക്കുന്നു; കെ സുരേന്ദ്രൻ"
english_title: "Ksurendren "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197844/ksurendren"
published_at: "2024-04-09T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661528f88f94e_Screenshot_20240409-170753_WhatsAppBusiness.jpg"
keywords: []
---

# മത തീവ്രവാദ സംഘടനകൾക്ക് വേണ്ടി മുഖ്യമന്ത്രി പെൺകുട്ടികളെ അധിക്ഷേപിക്കുന്നു; കെ സുരേന്ദ്രൻ

> **Lead Summary:**  **കൽപ്പറ്റ**: കേരളാ സ്റ്റോറി സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പരാമർശം മത തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിൽ വോട്ട് ലഭിക്കാൻ വേണ്ടി ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളെ ആക്ഷേപിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

## Article Content

 **കൽപ്പറ്റ**: കേരളാ സ്റ്റോറി സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പരാമർശം മത തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിൽ വോട്ട് ലഭിക്കാൻ വേണ്ടി ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളെ ആക്ഷേപിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

കേരളാ സ്റ്റോറി നടന്ന സംഭവമാണെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി സത്യം മറച്ചുവെക്കുകയാണ്. ഐ എസ് റിക്രൂട്ട്മെൻ്റിന് പിന്നിൽ ഇവിടെത്തെ തീവ്രവാദ സംഘടനകളാണ്. മത സംഘടനകളാണ് എന്ന് ആരും പറഞ്ഞിട്ടില്ല. തീവ്രവാദ സംഘടനകളോടുള്ള താത്പര്യം പോലും ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളോട് ഇല്ല. വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താൻ പാവപ്പെട്ട പെൺകുട്ടികളെ അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയെന്നും എൻ ഡി എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197844/ksurendren)