---
title: "രക്തദാന ക്യാമ്പ് നടത്തി "
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197846/mananthavadi"
published_at: "2024-04-09T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661529b189e9d_IMG-20240409-WA0067.jpg"
keywords: []
---

# രക്തദാന ക്യാമ്പ് നടത്തി 

> **Lead Summary:** **മാനന്തവാടി** : വയനാട് ജില്ലയിൽ എ+ രക്തത്തിന് ആവശ്യക്കാർ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ടീം ജ്യോതിർഗമയുടെ നേതൃത്വത്തിൽ എ+ ഗ്രൂപ്പൂക്കാർക്കായി പ്രത്യേക രക്തദാന ക്യാമ്പ് നടത്തി. പട്ടിക വിഭാഗക്കാരിലും പാരമ്പര്യമായും അല്ലാതെയും രക്ത ജന്യ രോഗികൾ കൂടുതൽ ഉള്ളതിനാലമാണ് വയനാട്ടിൽ എ+ രക്തത്തിന് കൂടുതൽ ആവശ്യക്കാർ ഉണ്ടാകുന്നത്.

## Article Content

**മാനന്തവാടി** : വയനാട് ജില്ലയിൽ എ+ രക്തത്തിന് ആവശ്യക്കാർ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ടീം ജ്യോതിർഗമയുടെ നേതൃത്വത്തിൽ എ+ ഗ്രൂപ്പൂക്കാർക്കായി പ്രത്യേക രക്തദാന ക്യാമ്പ് നടത്തി. പട്ടിക വിഭാഗക്കാരിലും പാരമ്പര്യമായും അല്ലാതെയും രക്ത ജന്യ രോഗികൾ കൂടുതൽ ഉള്ളതിനാലമാണ് വയനാട്ടിൽ എ+ രക്തത്തിന് കൂടുതൽ ആവശ്യക്കാർ ഉണ്ടാകുന്നത്.

ഈ സാഹചര്യത്തിൽ രക്തദാന സന്ദേശം യുവാക്കളിലേക്ക് എത്തിക്കുന്നതിനും കൂടുതൽ എ +ve ദാതാക്കളെ കണ്ടെത്തുന്നതിനായിട്ടാണ് രക്തദാന ക്യാമ്പ് നടത്തിയത്. വയനാട് മെഡിക്കൽ കോളജ് ബ്ലഡ് സെൻ്ററിൽ നടന്ന ക്യാമ്പ് സി ഡിറ്റ് പഠന കേന്ദ്രം മാനേജിംഗ് ഡയറക്ടർ എ.വി. അനീഷ് ഉദ്ഘാടനം ചെയ്തു. ടീം ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ. എം. ഷിനോജ് അധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. എം.കെ. അനുപ്രിയ രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെക്രട്ടറി റിജോ നടു തോട്ടത്തിൽ, സൺഡേ സ്കൂൾ അധ്യാപക രായ അനില ബിജു വാഴതോട്ടത്തിൽ, ബെറ്റി പള്ളിപ്പാട്ട്, പ്രിൻസി മൂത്താശേരിയിൽ, ബേസിൽ വർഗീസ് വലിയപറമ്പിൽ, ബെനീറ്റ വർഗീസ് വലിയപറമ്പിൽ, സന്നദ്ധ രക്തദാന പ്രവർത്തകൻ ജോയി പോൾ, ജിഷ വർഗീസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197846/mananthavadi)