---
title: "ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന എ സി- റഫ്രിജറേറ്റർ മെക്കാനിക്ക് മരിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197870/iritty"
published_at: "2024-04-09T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66154087cdbfd_IMG-20240409-WA0075.jpg"
keywords: []
---

# ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന എ സി- റഫ്രിജറേറ്റർ മെക്കാനിക്ക് മരിച്ചു

> **Lead Summary:** **ഇരിട്ടി**: ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന എ സി- റഫ്രിജറേറ്റർ മെക്കാനിക്ക് മരിച്ചു. കുന്നോത്ത് മൂസാൻ പീടികക്കു സമീപം പാപ്പിനിശ്ശേരി മൈക്കിൽ വീട്ടിൽ പി.ആർ. രാജേഷ് ആണ് മരിച്ചത്. കീഴൂരിലും പേരാവൂരിലും ഫ്രിഡ്ജ് റിപ്പയറിങ് സ്ഥാപനം നടത്തിവരുന്നു.

## Article Content

**ഇരിട്ടി**: ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന എ സി- റഫ്രിജറേറ്റർ മെക്കാനിക്ക് മരിച്ചു. കുന്നോത്ത് മൂസാൻ പീടികക്കു സമീപം പാപ്പിനിശ്ശേരി മൈക്കിൽ വീട്ടിൽ പി.ആർ. രാജേഷ് ആണ് മരിച്ചത്. കീഴൂരിലും പേരാവൂരിലും ഫ്രിഡ്ജ് റിപ്പയറിങ് സ്ഥാപനം നടത്തിവരുന്നു.

രണ്ടാഴ്ച മുൻപ് മട്ടന്നൂരിന് സമീപം വെച്ച് രാജേഷ് സഞ്ചരിച്ച ബൈക്ക് ഒരു കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: രവീന്ദ്രൻ, മാതാവ്: സീത . ഭാര്യ : സജ്‌ന . മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി (ഇരുവരും കടത്തുംകടവ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് സ്‌കൂൾ വിദ്യാർഥികൾ ). സഹോദരി: ദീപ (അദ്ധ്യാപിക , കാസർഗോഡ്).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197870/iritty)