---
title: "യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ പേരാവൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി"
english_title: "Peravoor udf "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197872/peravoor-udf"
published_at: "2024-04-09T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661547150b134_IMG-20240409-WA0001.jpg"
keywords: []
---

# യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ പേരാവൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി

> **Lead Summary:** **പേരാവൂർ: **പേരാവൂര്‍ മണ്ഡലത്തിലെ വെള്ളാര്‍വെള്ളിയില്‍ നിന്നും ആരംഭിച്ച പര്യടനം ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും ബോംബ് പൊട്ടി സി പി എം പ്രവര്‍ത്തകന്‍ മരിച്ചപ്പോള്‍ ബോംബുണ്ടാക്കിയവരെ രക്ഷിക്കാന്‍ പ്രസ്താവനയുമായി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമെത്തിയെന്നും അദ്ദേഹം പരിഹസിച്ചു. കേസിലെ പ്രതികള്‍ എല്ലാം സി പി എം നേതൃത്വവുമായി ബന്ധമുള്ളവരാണ്. അവരെ രക്ഷിക്കാനാണ് ഉന്നത സി പി എം നേതാക്കള്‍ പ്രസ്താവനുമായി രംഗത്ത് എത്തിയത്.

## Article Content

**പേരാവൂർ: **പേരാവൂര്‍ മണ്ഡലത്തിലെ വെള്ളാര്‍വെള്ളിയില്‍ നിന്നും ആരംഭിച്ച പര്യടനം ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും ബോംബ് പൊട്ടി സി പി എം പ്രവര്‍ത്തകന്‍ മരിച്ചപ്പോള്‍ ബോംബുണ്ടാക്കിയവരെ രക്ഷിക്കാന്‍ പ്രസ്താവനയുമായി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമെത്തിയെന്നും അദ്ദേഹം പരിഹസിച്ചു. കേസിലെ പ്രതികള്‍ എല്ലാം സി പി എം നേതൃത്വവുമായി ബന്ധമുള്ളവരാണ്. അവരെ രക്ഷിക്കാനാണ് ഉന്നത സി പി എം നേതാക്കള്‍ പ്രസ്താവനുമായി രംഗത്ത് എത്തിയത്.

'തിരഞ്ഞെടുപ്പ് വേളയില്‍ ബോംബ് വര്‍ക്കാണ് സി പി എം പ്രവര്‍ത്തകര്‍ നടത്തുന്നത്. 'കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌ക്വാഡ് വര്‍ക്ക് നടത്തുമ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ ബോംബ് ഉണ്ടാക്കുന്നത്. മലയോര മേഖലയില്‍ വന്യമൃഗശല്യം കാരണം ജീവിക്കാന്‍ പറ്റാത്ത സാഹചര്യമെങ്കില്‍ മറ്റിടങ്ങളില്‍ സി പി എം പ്രവര്‍ത്തകരെ കൊണ്ട് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങള്‍ പാഴ് വാക്കായി മാറി. സമസ്ത മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. പൗരത്വ നിയമം ജനങ്ങളെ വിഭജിക്കാനായി കൊണ്ടുവന്നു. വിലകയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി. സപ്ലൈകോ കാലിയായി. എന്ത് ചോദിച്ചാലും ഇല്ല എന്ന് പറയുന്ന സ്ഥാപനമായി സപ്ലൈകോ മാറി. ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവഴിക്കുന്നു. ശരത് ലാല്‍, കൃപേഷ് വധ കേസിലെ പ്രതികളെ രക്ഷിക്കാന്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചു.' വിദ്യാഭ്യാസ മേഖല തകര്‍ന്നു. കേളേജുകളില്‍ പ്രിന്‍സിപ്പള്‍മാരില്ല. ജന വിരുദ്ധ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാർ വെള്ളിയിൽ നിന്ന് ആരംഭിച്ച പര്യടനം തിരുവോണപ്പുറം, മുരിങ്ങോടി,പെരുമ്പുന്ന,മീത്തലെ പുന്നാട്, താവിലാക്കുറ്റി,എടക്കാനം, കടത്തുംകടവ്, പുതുശ്ശേരി, വിളമന, പെരിങ്കിരി, കിളിയന്തറ, കച്ചേരിക്കടവ്, ചരള്‍, വാണിയപ്പാറ, അങ്ങാടിക്കടവ്,ഉരുപ്പുംക്കുറ്റി,എടപ്പുഴ,ചതിരൂര്‍,കക്കൂവ,കീഴ്പ്പള്ളി വെളിമാനം, വീര്‍പ്പാട്, ചെടിക്കുളം, ഒടക്കാല്‍,എടൂര്‍ മുണ്ടയാംപറമ്പ്,ആനപ്പന്തി എന്നിവിടങ്ങളില്‍ പര്യടനം നടത്തി കരിക്കോട്ടക്കരിയില്‍ സമാപിച്ചു.

നേതാക്കളായ സണ്ണി ജോസഫ് ,ചന്ദ്രൻ തില്ലങ്കേരി ,അഡ്വ .കെ എ ഫിലിപ് , ലിസി ജോസഫ് ,പി കെ ജനാർദ്ദനൻ ,ബൈജു വർഗീസ് ,ജൂബിലി ചാക്കോ , പി എ നസീർ ,തമ്പാൻ ഹംസ , എം എം മജീദ് ,സാജു യോമാസ് ,സുദീപ് ജെയിംസ് ,കെ വേലായുധൻ, ജെയ്സൺ കാരക്കാട് ,ഡെയ്സി മാണി , സമീർ പുന്നാട് ,പെരുന്തയിൽ സലാം ,മട്ടിണി വിജയൻ, നിതിൻ പി വി തുടങ്ങിയ നേതാക്കൾ വിവിധ പര്യടനങ്ങളിൽ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197872/peravoor-udf)