---
title: "കേരള കർണാടക അതിർത്തിയായ മാക്കൂട്ടത്ത് വീണ്ടും യാത്ര നിരോധനം"
english_title: "Travel ban again in Makoottam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19788/Travel-ban-again-in-Makoottam"
published_at: "2022-01-08T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d93a182528f_IMG-20220108-WA0027.jpg"
keywords: []
---

# കേരള കർണാടക അതിർത്തിയായ മാക്കൂട്ടത്ത് വീണ്ടും യാത്ര നിരോധനം

> **Lead Summary:**  ഇരിട്ടി: മാസങ്ങളായി കേരള കർണാടക അതിർത്തിയായ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ തുടരുന്ന യാത്ര നിയന്ത്രണത്തിന് പുറമെയാണ് വാരാന്ത്യങ്ങളിൽ മാക്കുട്ടം വഴിയുള്ള യാത്ര പൂർണമായി കുടക് ജില്ലാ ഭരണകൂടം നിരോധിച്ചത്.ഒമൈക്രോൺ വ്യാപനം തടയുന്നതിനായി കർണാടക സർക്കർ ഏർപ്പെടുത്തിയ വാരാന്ത്യകർഫ്യൂവിൻ്റെ ഭാഗമായാണ് നിരോധനം എന്ന് കുടക് ജില്ലാ അധികൃതർ അറിയിച്ചു.

## Article Content

 ഇരിട്ടി: മാസങ്ങളായി കേരള കർണാടക അതിർത്തിയായ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ തുടരുന്ന യാത്ര നിയന്ത്രണത്തിന് പുറമെയാണ് വാരാന്ത്യങ്ങളിൽ മാക്കുട്ടം വഴിയുള്ള യാത്ര പൂർണമായി കുടക് ജില്ലാ ഭരണകൂടം നിരോധിച്ചത്.ഒമൈക്രോൺ വ്യാപനം തടയുന്നതിനായി കർണാടക സർക്കർ ഏർപ്പെടുത്തിയ വാരാന്ത്യകർഫ്യൂവിൻ്റെ ഭാഗമായാണ് നിരോധനം എന്ന് കുടക് ജില്ലാ അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ തിങ്കളാഴ്ച രാവിലെ 5 വരെ ആണ് നിയന്ത്രണം അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികൾക്ക് മാത്രം ആണ് കർശന ഉപാധികളോടെ യാത്ര അനുമതി. ഈ നടപടി അറിയാതെ എത്തിയ നൂറോളം യത്രികരാണ് രാവിലെ മുതൽ ചെക്ക് പോസ്റ്റിൽ കുടുങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19788/Travel-ban-again-in-Makoottam)