---
title: "പഞ്ചാബിനെതിരെ സണ്‍റൈസേഴ്സിന് രണ്ട് റൺസ് വിജയം"
english_title: " Srh pkbs "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197924/srh-pkbs"
published_at: "2024-04-09T23:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661581fe29d7f_n5989118921712685360936426db603174f065f069ef3fa2882219cf7ecd5fa189e11201c69a14fde00c38e.jpg"
keywords: []
---

# പഞ്ചാബിനെതിരെ സണ്‍റൈസേഴ്സിന് രണ്ട് റൺസ് വിജയം

> **Lead Summary:** പഞ്ചാബ് കിങ്സിനെ തോല്‍പ്പിച്ച്‌ സണ്‍ റൈസേഴ്സ് ഹൈദരാബാദ് മുന്നോട്ട്. ഇന്ന് 183 എന്ന ടാർഗറ്റ് ചെയ്സ് ചെയ്ത പഞ്ചാബ് കിങ്സിന് 180-6 റണ്‍സ് എടുക്കാനെ ആയുള്ളൂ. വെറും 2 റണ്‍സിന്റെ ജയമാണ് സണ്‍ റൈസേഴ്സ് നേടിയത്. ഏഴാം വിക്കറ്റില്‍ ശശാങ്കും അശുതോഷും പൊരുതി നോക്കി എങ്കിലും 2 റണ്‍സിന്റെ കുറവില്‍ അവർ പരാജയപ്പെട്ടു. അഞ്ചു മത്സരങ്ങള്‍ക്ക് ഇടയിലെ സണ്‍ റൈസേഴ്സിന്റെ മൂന്നാം വിജയമാണിത്. പഞ്ചാബിന്റെ മൂന്നാം പരാജയവും.

## Article Content

പഞ്ചാബ് കിങ്സിനെ തോല്‍പ്പിച്ച്‌ സണ്‍ റൈസേഴ്സ് ഹൈദരാബാദ് മുന്നോട്ട്. ഇന്ന് 183 എന്ന ടാർഗറ്റ് ചെയ്സ് ചെയ്ത പഞ്ചാബ് കിങ്സിന് 180-6 റണ്‍സ് എടുക്കാനെ ആയുള്ളൂ. വെറും 2 റണ്‍സിന്റെ ജയമാണ് സണ്‍ റൈസേഴ്സ് നേടിയത്. ഏഴാം വിക്കറ്റില്‍ ശശാങ്കും അശുതോഷും പൊരുതി നോക്കി എങ്കിലും 2 റണ്‍സിന്റെ കുറവില്‍ അവർ പരാജയപ്പെട്ടു. അഞ്ചു മത്സരങ്ങള്‍ക്ക് ഇടയിലെ സണ്‍ റൈസേഴ്സിന്റെ മൂന്നാം വിജയമാണിത്. പഞ്ചാബിന്റെ മൂന്നാം പരാജയവും.

ഇന്ന് പഞ്ചാബിന്റെ തുടക്കം വളരെ മോശമായിരുന്നു. അവർ 20 റണ്‍സ് എടുക്കുന്നതിന് ഇടയില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 14 റണ്‍സ് എടുത്ത ശിഖർ ധവാൻ, റണ്‍ ഒന്നും എടുക്കാത്ത ബെയർ സ്റ്റോ, 4 റണ്‍സ് എടുത്ത പ്രബ്ബ്ശിമ്രൻ എന്നിവരുടെ വിക്കറ്റുകള്‍ ആണ് പഞ്ചാബിന് നഷ്ടമായത്.

ഇതിനു ശേഷം സാം കറനും സിക്കന്ദർ റാസയും ചേർന്ന് പഞ്ചാബിനെ മുന്നോട്ട് നയിച്ചു. സാം കറൻ 22 പന്തില്‍ 29 റണ്‍സും റാസ 22 പന്തില്‍ നിന്ന് 28 റണ്‍സും എടുത്തു. ജിതേഷ് ശർമ്മ 19 റണ്‍സ് മാത്രം എടുത്ത് വീണ്ടും നിരാശപ്പെടുത്തി.

ഇതുകഴിഞ്ഞ് കഴിഞ്ഞ മത്സരത്തില്‍ ഹീറോ കൂട്ടുകെട്ടായ ശശാങ്കും അശുതോശും ഒരുമിച്ചു. ഇവർ ഒരുമിക്കുമ്ബോള്‍ 27 പന്തില്‍ നിന്ന് 69 റണ്‍സ് ആയിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഇത് ഇരുവരും ചേർന്ന് 2 ഓവറില്‍ 39 റണ്‍സില്‍ എത്തിച്ചു. നടരാജൻ എറിഞ്ഞ 19ആം ഓവറില്‍ 10 റണ്‍സ് മാത്രമെ വഴങ്ങിയുള്ളൂ. ഇതോടെ അവസാന ഓവറില്‍ 29 എന്ന വലിയ ടാർഗറ്റ് വേണമെന്ന നിലയിലായി പഞ്ചാബ്‌.

ഉനദ്കട് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് അശുതോഷ് മിഡ് വിക്കറ്റിലൂടെ സിക്സ് പറത്തി‌. പിന്നെ തുടർച്ചയായി 2 വൈഡുകള്‍ വന്നു. രണ്ടാം പന്ത് അവസാനം എറിഞ്ഞപ്പോള്‍ അതും അശുതോഷ് സിക്സ് പറത്തി. ഇതോടെ 4 പന്തില്‍ 15 റണ്‍സ് മതി എന്നായി. മൂന്നാം പന്തില്‍ 2 റണ്‍സ്. 3 പന്തില്‍ ജയിക്കാൻ 13 റണ്‍സ്. നാലാം പന്തിലും 2 റണ്‍സ്. ഇതോടെ 2 ഓവറില്‍ 11 റണ്‍സ് വേണം എന്നായി. വീണ്ടും ഒരു വൈഡ്‌. 2 പന്തില്‍ 10 ആയി കുറഞ്ഞു. അടുത്ത പന്തില്‍ ക്യാച്ച്‌ മിസ്. ഒരു റണ്‍ എടുത്തു. ഇതോടെ 1 പന്തില്‍ 9 എന്നായി. സണ്‍ റൈസേഴ്സ് വിജയം ഉറപ്പിച്ച നിമിഷം. അവസാനം പന്തില്‍ ശശാങ്ക് സിക്സ് അടിച്ചു എങ്കിലും അത് മതിയായില്ല. സണ്‍റൈസേഴ്സിന് 2 റണ്‍സ് വിജയം.

ശശാങ്ക് 25 പന്തില്‍ നിന്ന് 46 റണ്‍സ് എടുത്തും അശുതോഷ് 15 പന്തില്‍ 33 റണ്‍സ് എടുത്തും പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിങ്സിന് എതിരെ 182 എന്ന പൊരുതാവുന്ന സ്കോർ ആണ് നേടിയത്. പ്രധാന ബാറ്റർമാർ പരാജയപ്പെട്ടവള്‍ മികച്ച ഒരു അർദ്ധ സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച നിതീഷ് റെഡ്ഡിയാണ് ഹൈദരാബാദിന്റെ രക്ഷകൻ ആയത്.

ആക്രമിച്ചു കളിച്ച നിതീഷ് 36 പന്തില്‍ 74 റണ്‍സ് എടുത്തു. അഞ്ച് സിക്സും 4 ഫോറും അടങ്ങിയതായിരുന്നു നിതീഷിന്റെ ഇന്നിംഗ്സ്. 21 റണ്‍സ് എടുത്ത ട്രാവിസ് ഹെഡ് 16 അഭിഷേക് ശർമ്മ എന്നിവർക്ക് ഭേദപ്പെട്ട തുടക്കൻ കിട്ടിയെങ്കിലും ആ തുടക്കം മുതലെടുക്കാൻ ഹൈദരബാദിന് ആയില്ല. റണ്ണൊന്നും എടുക്കാതെ പുറത്തായ മാക്രം, ഒമ്ബത് റണ്‍സ് മാത്രം എടുത്ത ക്ലാസ്സെൻ എന്നിവർ പുറത്തായത് സണ്‍ റൈസേഴ്സിനെ സമ്മർദ്ദത്തിലാക്കും എന്നാണ് പ്രതീക്ഷിച്ചത് എങ്കിലും നിതീഷിന്റെ മികച്ച ബാറ്റിംഗ് അവരെ മുന്നോട്ടേക്ക് തന്നെ നയിച്ചു.

അവസാനം അബ്ദുല്‍ സമദും ഷഹബാസും സണ്‍റൈസേഴ്സിന്റെ സ്കോർ ഉയർത്താൻ മികച്ച സംഭാവന നല്‍കി‌. സമദ് 11 പന്തില്‍ നിന്ന് 25 റണ്‍സ് എടുത്തു 5 ഫോർ സമദ് അടിച്ചു. ഷഹബാസ് പഞ്ചാബ് കിംഗ്സിനായി അർഷ്ദീപ് 4 വിക്കറ്റ് വീഴ്ത്തി. ഹർഷല്‍ പട്ടേലും സാം കറനും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197924/srh-pkbs)