---
title: "'അജയ'; മെഡിക്കൽ കോളജിൽ നിന്നും തട്ടിയെടുക്കപ്പെട്ട കുഞ്ഞിന് പേരിട്ടു"
english_title: "The baby was named ajay"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19793/the-baby-was-named-ajay"
published_at: "2022-01-08T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d93d5f4772a_IMG-20220108-WA0012.jpg"
keywords: []
---

# 'അജയ'; മെഡിക്കൽ കോളജിൽ നിന്നും തട്ടിയെടുക്കപ്പെട്ട കുഞ്ഞിന് പേരിട്ടു

> **Lead Summary:** കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തട്ടിയെടുക്കപ്പെട്ട ശേഷം പോലീസ് ഇടപെടലില്‍ തിരികെ ലഭിച്ച കുഞ്ഞിന് പേരിട്ടു. അജയ എന്നാണ് കുഞ്ഞിന്‍റെ പേര്. കുഞ്ഞിനെ വീണ്ടെടുത്ത് നല്‍കിയ എസ്‌ഐ റെനീഷ് ആണ് ഈ പേര് നിര്‍ദേശിച്ചത്.

## Article Content

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തട്ടിയെടുക്കപ്പെട്ട ശേഷം പോലീസ് ഇടപെടലില്‍ തിരികെ ലഭിച്ച കുഞ്ഞിന് പേരിട്ടു. അജയ എന്നാണ് കുഞ്ഞിന്‍റെ പേര്. കുഞ്ഞിനെ വീണ്ടെടുത്ത് നല്‍കിയ എസ്‌ഐ റെനീഷ് ആണ് ഈ പേര് നിര്‍ദേശിച്ചത്.

അതേസമയം, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ നീതുവിന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. കോട്ടയത്തെ വനിതാ ജയിലില്‍ കഴിയുന്ന നീതുവിനെ ഇന്ന് ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19793/the-baby-was-named-ajay)