---
title: "ലോക്‌സഭാ തിരഞ്ഞെടുപ്പ്: വിദ്യാര്‍ഥികള്‍ക്കായി ഒപ്പ് ശേഖരണ ക്യാമ്പയിന്‍ നടത്തി"
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197937/election"
published_at: "2024-04-10T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6615ed204787d_images_(3)_(22).jpeg"
keywords: []
---

# ലോക്‌സഭാ തിരഞ്ഞെടുപ്പ്: വിദ്യാര്‍ഥികള്‍ക്കായി ഒപ്പ് ശേഖരണ ക്യാമ്പയിന്‍ നടത്തി

> **Lead Summary:** **കണ്ണൂർ** : ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കല്ല്യാശേരി മണ്ഡലത്തില്‍ സ്വീപിന്റെ നേതൃത്ത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഒപ്പ് ശേഖരണ കാമ്പയിന്‍ നടത്തി.

## Article Content

**കണ്ണൂർ** : ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കല്ല്യാശേരി മണ്ഡലത്തില്‍ സ്വീപിന്റെ നേതൃത്ത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഒപ്പ് ശേഖരണ കാമ്പയിന്‍ നടത്തി.

മാടായി ഗവ. ഐടിഐയിലെ അമ്പതോളം വിദ്യാര്‍ഥികള്‍ ക്യാമ്പയിനില്‍ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പ്രതിജ്ഞചൊല്ലി. കല്യാശേരി സ്വീപ് നോഡല്‍ ഓഫീസര്‍ എം പി സുനില്‍ കുമാര്‍,കോളജ് അധ്യാപകന്‍ അശോകന്‍, സ്വീപ് അംഗങ്ങളായ സജിത്, അഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197937/election)