---
title: "വിശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍ "
english_title: "Today is a small festival full of holiness"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197944/today-is-a-small-festival-full-of-holiness"
published_at: "2024-04-10T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6615f44b7a162_images_(3)_(9).jpeg"
keywords: []
---

# വിശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍ 

> **Lead Summary:** **തിരുവനന്തപുരം**: വിശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് ഇന്നലെ മാസപ്പിറ കണ്ടത് . ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

## Article Content

**തിരുവനന്തപുരം**: വിശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് ഇന്നലെ മാസപ്പിറ കണ്ടത് . ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

പള്ളികള്‍ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാണ്. റമദാനില്‍ നേടിയ ആത്മവിശുദ്ധിയുടെ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദ് നമസ്‌കാരമാണ് പെരുന്നാളിലെ പ്രധാന ആരാധന. ഒമാന്‍ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിലും ഇന്ന് പെരുന്നാള്‍ ആഘോഷിക്കും. അതേസമയം ഡല്‍ഹിയില്‍ പെരുന്നാള്‍ മറ്റന്നാളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197944/today-is-a-small-festival-full-of-holiness)