---
title: "കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല കായികപരിശീലനം ആരംഭിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197963/kelakam"
published_at: "2024-04-10T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66160fc4026f9_IMG-20240410-WA0010.jpg"
keywords: []
---

# കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല കായികപരിശീലനം ആരംഭിച്ചു

> **Lead Summary:** **കേളകം**: അവധിക്കാലം ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കുന്ന അവധിക്കാല കായികപരിശീലന പരിപാടികൾക്ക് തുടക്കമായി. സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേല്‍ കായിക പരിശീലനം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷനായിരുന്നു. ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ, കരാത്തെ എന്നീ ഇനങ്ങളിലാണ് അവധിക്കാലത്ത് പരിശീലനം നൽകുന്നത്.

## Article Content

**കേളകം**: അവധിക്കാലം ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കുന്ന അവധിക്കാല കായികപരിശീലന പരിപാടികൾക്ക് തുടക്കമായി. സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേല്‍ കായിക പരിശീലനം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷനായിരുന്നു. ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ, കരാത്തെ എന്നീ ഇനങ്ങളിലാണ് അവധിക്കാലത്ത് പരിശീലനം നൽകുന്നത്.

ഫുട്ബോളും വോളിബോളും രാവിലെയും ബാഡ്മിന്‍റനും കരാത്തെയും ഉച്ചയ്ക്ക് ശേഷവുമാണ് പരിശീലനം. ഹൈസ്കൂൾ അധ്യാപകൻ ടൈറ്റസ് പി സി, പരിശീലകരായ അനീഷ് എൽദോ, സച്ചിന്‍ അഗസ്റ്റിൻ, ബിജിൽ ബാബു, കായിക അധ്യാപകൻ ബിബിൻ ആന്റണി എന്നിവർ സംസാരിച്ചു. കേളകം ഗ്രാമപഞ്ചായത്തിന്റെ പ്ളേ ഫോർ ഹെൽത്തി കേളകം എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് അവധിക്കാല പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിക്കുന്ന അവധിക്കാല കായിക പരിശീലനത്തിൽ നൂറിലധികം കുട്ടികളാണ് പങ്കെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197963/kelakam)