---
title: "കുതിച്ചുയർന്ന് ഇറച്ചിക്കോഴിവില"
english_title: "Soaring broiler prices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197988/soaring-broiler-prices"
published_at: "2024-04-10T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661628527fd63_images_(4)_(22).jpeg"
keywords: []
---

# കുതിച്ചുയർന്ന് ഇറച്ചിക്കോഴിവില

> **Lead Summary:** **കണ്ണൂർ:** കടുത്ത വേനലില്‍ കേരളത്തിലെ ഫാമുകളില്‍ ഉല്പാദനം കുറഞ്ഞതോടെ കുതിച്ചുയർന്നതോടെ ഇറച്ചിക്കോഴിക്ക് റെക്കോർഡ് വില. ചരിത്രത്തിൽ ആദ്യമായി ഇന്നലെ കോഴിയിറച്ചി കിലോയ്ക്ക് 180 മുതൽ 190 രൂപവരെയായി. അമിത വില നല്‍കി ഫാമുകളിൽ നിന്നും തമിഴ്നാട്ടില്‍ നിന്നുമാണ് ഇറച്ചിക്കോഴി കടകളിൽ എത്തുന്നത്.

## Article Content

**കണ്ണൂർ:** കടുത്ത വേനലില്‍ കേരളത്തിലെ ഫാമുകളില്‍ ഉല്പാദനം കുറഞ്ഞതോടെ കുതിച്ചുയർന്നതോടെ ഇറച്ചിക്കോഴിക്ക് റെക്കോർഡ് വില. ചരിത്രത്തിൽ ആദ്യമായി ഇന്നലെ കോഴിയിറച്ചി കിലോയ്ക്ക് 180 മുതൽ 190 രൂപവരെയായി. അമിത വില നല്‍കി ഫാമുകളിൽ നിന്നും തമിഴ്നാട്ടില്‍ നിന്നുമാണ് ഇറച്ചിക്കോഴി കടകളിൽ എത്തുന്നത്.

കഴിഞ്ഞദിവസം ചില്ലറ വില്പന കേന്ദ്രങ്ങളില്‍ കിലോയ്ക്ക് 144 മുതൽ 148 രൂപയ്ക്കാണ് മൊത്ത വിതരണക്കാർ നല്‍കിയത്. ഉപഭോക്താക്കള്‍ക്ക് നല്‍കുമ്പോള്‍ കിലോയ്ക്ക് 25 രൂപ മുതൽ 30 രൂപ വരെ അധികമായി ഈടാക്കും. ഇറച്ചിക്കോഴി ക്ഷാമവും പെരുന്നാൾ, വിഷു ആഘോഷനാളുകളും ഒരുമിച്ചെത്തിയതാണ് ഇതര സംസ്ഥാന ലോബികള്‍ അമിത വില ഈടാക്കാൻ കാരണമായത്. ഈസ്റ്ററിന് ഒരാഴ്ച മുമ്പ് വരെ കിലോയ്ക്ക് 130 രൂപ മുതൽ 140 രൂപവരെയായിരുന്നു ഇറച്ചിക്കോഴി വില.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197988/soaring-broiler-prices)