---
title: "വിഷുവിനെ വരവേൽക്കാൻ കൃത്രിമ കൊന്ന പൂക്കളെത്തി"
english_title: "Vishu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198005/vishu"
published_at: "2024-04-10T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66163a04a7c9e_IMG-20240410-WA0024.jpg"
keywords: []
---

# വിഷുവിനെ വരവേൽക്കാൻ കൃത്രിമ കൊന്ന പൂക്കളെത്തി

> **Lead Summary:**  **കണ്ണൂർ** : വിഷുവിനെ വരവേൽക്കാൻ കൃത്രിമ കൊന്ന പൂക്കളെത്തി. ഒറിജിനലിനെ വെല്ലുന്ന ഇവയ്ക്ക് വൻ ഡിമാൻഡ് ആണ് കടകളിപ്പോൾ. കേരളക്കാരുടെ വിശേഷദിവസങ്ങൾ നമ്മളെക്കാൾ കൂടുതൽ നിശ്ചയം ഇതര സംസ്ഥാനങ്ങൾക്കും ചൈനക്കാർക്കും ആണ്. അതിനായി വേണ്ട സാധനങ്ങൾ ഒരുമാസം മുൻപേ അവർ വിപണിയിലിറക്കും.

## Article Content

 **കണ്ണൂർ** : വിഷുവിനെ വരവേൽക്കാൻ കൃത്രിമ കൊന്ന പൂക്കളെത്തി. ഒറിജിനലിനെ വെല്ലുന്ന ഇവയ്ക്ക് വൻ ഡിമാൻഡ് ആണ് കടകളിപ്പോൾ. കേരളക്കാരുടെ വിശേഷദിവസങ്ങൾ നമ്മളെക്കാൾ കൂടുതൽ നിശ്ചയം ഇതര സംസ്ഥാനങ്ങൾക്കും ചൈനക്കാർക്കും ആണ്. അതിനായി വേണ്ട സാധനങ്ങൾ ഒരുമാസം മുൻപേ അവർ വിപണിയിലിറക്കും.

നമ്മുടെ നാട്ടിൽ കൊന്നപ്പൂ പൂക്കുന്നതിന് മുൻപേ ചൈനക്കാരന്റെ ഫാക്ടറിയിൽ കൊന്നപ്പൂക്കൾ വിരിഞ്ഞു കഴിഞ്ഞു. ദിവസങ്ങൾ കൊണ്ട് തന്നെ ഇവ വിപണിയിൽ സജീവമാവുകയും ചെയ്തു.വിഷുക്കാലത്ത് കണി വെക്കാനുള്ള സാധനങ്ങൾക്കായി പരക്കം പായുന്ന മലയാളിക്ക് വലിയ ആശ്വാസം തന്നെയാണ് ഇവയെന്ന് പറയാം. കണിക്കൊന്ന പൂവിനായി പരക്കം പായുന്നവർക്ക് ഈ കൃത്രിമ പൂവ് ചിലപ്പോൾ ഒരാശ്വാസമാകാം. എങ്കിലും വേനൽ അവധിക്കാലത്ത് കൊന്നപ്പൂ പറിച്ചു വിൽപ്പന നടത്തി പണം സമ്പാദിക്കുന്ന കുട്ടികൾക്ക് ഇതൊരു വയറ്റത്തടിയാണെന്ന് തന്നെ പറയാതിരിക്കാൻ വയ്യ.

ഇനി ക്രിസ്തുമസ്സിന് പുൽക്കൂടും രൂപങ്ങളും റെഡിമെയ്ഡ് കിട്ടുന്നതുപോലെ ഇനി കണി വെക്കാനുള്ള സാധനങ്ങളും പ്ലാസ്റ്റിക്കായി കിട്ടുന്ന കാലം അത് വിദൂരമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198005/vishu)