---
title: "കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ  വിഷു, റംസാൻ ഖാദി മേളയുടെ ഉദ്ഘാടനം നടന്നു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198009/kannur"
published_at: "2024-04-10T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66163b1d5c979_IMG-20240410-WA0027.jpg"
keywords: []
---

# കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ  വിഷു, റംസാൻ ഖാദി മേളയുടെ ഉദ്ഘാടനം നടന്നു 

> **Lead Summary:**  **കണ്ണൂർ** :കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെയും പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ വച്ച് വിഷു, റംസാൻ ഖാദി മേളയുടെ ഉദ്ഘാടനം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ.പത്മ നാഭൻ നിർവഹിച്ചു.

## Article Content

 **കണ്ണൂർ** :കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെയും പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ വച്ച് വിഷു, റംസാൻ ഖാദി മേളയുടെ ഉദ്ഘാടനം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ.പത്മ നാഭൻ നിർവഹിച്ചു.

പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ  കെ വി രാജേഷ്, പ്രൊജക്റ്റ് ഓഫീസർ ജിഷ.കെ , വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർമാരായ  കെ വി ഫാറൂഖ്, ടി .വി.വിനോദ്, എ. ആർ. ഷോളി ദേവസ്യ,ജൂനിയർ സൂപ്രണ്ട്  ദീപേഷ് നാരായണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഏപ്രിൽ 15വരെ നീണ്ടുനിൽക്കുന്ന മേളയിൽ ചൂടിനെ പ്രതിരോധിക്കുന്ന സമ്മർ കൂൾ ഷർട്ടുകൾ, ഡാക്ക മാസ്ലിൻ ഷർട്ട്‌ പീസുകൾ കൂടാതെ സിൽക്ക് സാരി, കോട്ടൺ സാരി, ബെഡ്ഷീറ്റ്,മുണ്ടുകൾ, ചൂരൽ ഉൽപ്പന്നങ്ങൾ, വിഷുക്കണി ഒരുക്കുന്നതിനു ശ്രീകൃഷ്ണ വിഗ്രഹം എന്നിവ മേളയിൽ ലഭ്യമാണ്. ഏപ്രിൽ 15 വരെ നീണ്ടു നിൽക്കുന്ന മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30% സ്പെഷ്യൽ റിബേറ്റ് ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198009/kannur)