---
title: "പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു."
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198012/kannur"
published_at: "2024-04-10T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66163c1545e2b_IMG-20240410-WA0028.jpg"
keywords: []
---

# പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

> **Lead Summary:**  **കണ്ണൂർ** : പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സുധാകരൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ തളിപ്പറമ്പിൽ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

 **കണ്ണൂർ** : പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സുധാകരൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ തളിപ്പറമ്പിൽ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കെ സുധാകരൻ്റെ ഫ്ലക്സ് ബോർഡുകളും, പോസ്റ്ററുകളും വ്യാപകമായാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ തൃച്ചംബരം പ്രിയദർശിനി ഓഫിസിനകത്ത് സൂക്ഷിച്ച 8 വലിയ ബോർഡുകൾ മുഴുവനായും കീറി നശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് സി പി എം ഗുണ്ടാ അതിക്രമം പ്രതിഷേധിക്കുക, പ്രതികരിക്കുക എന്ന മുദ്രാവാക്യമുയർത്തി നശിപ്പിച്ച ബോർഡുകൾ നിരത്തി വച്ച് തൃഛംബരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. എം.എൻ. പൂമംഗലം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.കെ. സരസ്വതി, രജനി രമാനന്ദ്, അഡ്വ: ടി.ആർ. മോഹൻദാസ്, എം.വി രവീന്ദ്രൻ, സി.വി സോമനാഥൻ, പി. ഗംഗാധരൻ, കെ.എൻ അശ്രഫ്, ടി.വി അശോകൻ, ദീപാ രഞ്ജിത്ത്, കെ.വി. അശോകൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198012/kannur)