---
title: "പെരുന്നാൾ കിറ്റ് വിതരണം ചെയ്തു"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198013/thaliparamba"
published_at: "2024-04-10T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66163cc877e84_IMG-20240410-WA0029.jpg"
keywords: []
---

# പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

> **Lead Summary:**  **തളിപ്പറമ്പ** : മത്സ്യവിതരണ തൊഴിലാളി ഫെഡറേഷൻ എസ് ടി യു തളിപ്പറമ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. മാർക്കറ്റിൽ നടന്ന ചടങ്ങ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സാഹിർ പാലക്കൽ ഉദ്ഘാടനം ചെയ്തു.

## Article Content

 **തളിപ്പറമ്പ** : മത്സ്യവിതരണ തൊഴിലാളി ഫെഡറേഷൻ എസ് ടി യു തളിപ്പറമ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. മാർക്കറ്റിൽ നടന്ന ചടങ്ങ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സാഹിർ പാലക്കൽ ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡണ്ട് ഒ അസിസ് മുയ്യം അധ്യക്ഷത വഹിച്ചു.  ജില്ലാ ട്രഷറർ സി ഉമ്മർ മുഖ്യാതിഥിയായി.മേഖല സെക്രട്ടറി കബീർ ബക്കളം,വി.കാസിം, അസീസ് താനിക്കുന്ന്, മുസ്തഫ പാപ്പിനിശ്ശേരി, അനീഫ തൂഫാൻ, തുടങ്ങിയവർ സംസാരിച്ചു. ചെറുകിട മത്സ്യതൊഴിലാളികളായ നൂറോളം പേർക്കാണ് കിറ്റ് വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198013/thaliparamba)