---
title: "കണ്ണൂർ പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം"
english_title: "Conflict in March by Youth Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19802/conflict-in-march-by-youth-congress"
published_at: "2022-01-08T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d9456d9932b_Screenshot_2022-01-08-13-34-48-13_7352322957d4404136654ef4adb64504.jpg"
keywords: []
---

# കണ്ണൂർ പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

> **Lead Summary:** കണ്ണൂർ: മാടായിപ്പാറയിൽ സിൽവർ ലൈനിൻ്റെ പിഴുതുമാറ്റിയ സർവേ കല്ലിന്റെ ഫോട്ടോ ഫേസ് ബുക്കിൽ പങ്കുവെച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറിനെതിരെ കേസ്സെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.

## Article Content

കണ്ണൂർ: മാടായിപ്പാറയിൽ സിൽവർ ലൈനിൻ്റെ പിഴുതുമാറ്റിയ സർവേ കല്ലിന്റെ ഫോട്ടോ ഫേസ് ബുക്കിൽ പങ്കുവെച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറിനെതിരെ കേസ്സെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.

പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ചെറുകുന്ന് മണ്ഡലം പ്രസിഡൻ്റ് പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച കണ്ണൂർ മാടായിപ്പാറയിൽ സിൽവർ ലൈനിൻ്റെ സർവ്വെ കല്ല് പിഴതു മാറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൻ്റെ ഫോട്ടൊ ഫെയിസ്ബുക്കിൽ പങ്കുവെച്ചതിനാണ് യൂത്ത് കോൺഗ്രസ് ചെറുകുന്ന്  മണ്ഡലം പ്രസിഡൻ്റ് പുത്തൻപുരയിൽ രാഹുലിനെതിരെ പഴയങ്ങാടി പോലീസ് കേസ്സെടുത്തത്. 

സംഭവത്തിൽ പ്രതിഷേധിച്ച് പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ-റെയിലിന്ന് എതിരായ പ്രതിഷേധം ശക്തമാക്കുമെന്ന്‌ യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19802/conflict-in-march-by-youth-congress)