---
title: "വാണിയപ്പാറ തുടിമരത്തുനിന്നും ഉപേക്ഷിച്ച നിലയിൽ നാടൻ തോക്ക് കണ്ടെത്തി"
english_title: "  pistol was found in Vaniyapara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198125/pistol-was-found-in-vaniyapara"
published_at: "2024-04-10T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6616be089f6c0_WhatsApp_Image_2024-04-10_at_21.06.43_(1).jpeg"
keywords: []
---

# വാണിയപ്പാറ തുടിമരത്തുനിന്നും ഉപേക്ഷിച്ച നിലയിൽ നാടൻ തോക്ക് കണ്ടെത്തി

> **Lead Summary:**  ഇരിട്ടി: വാണിയപ്പാറ തുടിമരത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഉപേക്ഷിച്ച നിലയിൽ നാടൻ തോക്ക് കണ്ടെത്തി. പ്രദേശവാസി വിവരം നൽകിയതിനെ തുടർന്ന് കരിക്കോട്ടക്കരി സിഐ കെ.പി.സുനിൽ കുമാർ, എസ്ഐമാരായ രാംദാസ്, രാജു അബ്രാഹം എന്നിവരുടെ നേതൃത്വത്തിണ് തോക്ക് കസ്‌റ്റഡിയിൽ എടുത്തത്. കശുവണ്ടി ശേഖരിക്കുന്നതിനായി പോയ ആളാണു സമീപത്തെ റബർ തോട്ടത്തിൻ്റെ അതിരിൽ ആയി തോക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതനുസരിച്ചാണ് കരിക്കോട്ടക്കരി പൊലീസ് എത്തി തോക്ക് കസ്റ്റഡിയിൽ എടുത്തത് . വനമേഖലയോട് ചേർന്ന പ്രദേശം ആയതുകൊണ്ട് മൃഗവേട്ടയ്ക്ക് ഉപയോഗിച്ചു വരുന്ന നാടൻ തോക്കാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാവോയിസ്റ്റ് സാന്നിധ്യം ഉള്ള പ്രദേശം ആയതുകൊണ്ടും തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സഹചര്യത്തിലും പോലീസ് സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത് ഇരിട്ടി എഎസ്‌പി യോഗേഷ് മന്ദയ്യ സ്‌ഥലത്തെത്തി. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും തെളിവെടുപ്പ് നടത്തി.

## Article Content

 ഇരിട്ടി: വാണിയപ്പാറ തുടിമരത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഉപേക്ഷിച്ച നിലയിൽ നാടൻ തോക്ക് കണ്ടെത്തി. പ്രദേശവാസി വിവരം നൽകിയതിനെ തുടർന്ന് കരിക്കോട്ടക്കരി സിഐ കെ.പി.സുനിൽ കുമാർ, എസ്ഐമാരായ രാംദാസ്, രാജു അബ്രാഹം എന്നിവരുടെ നേതൃത്വത്തിണ് തോക്ക് കസ്‌റ്റഡിയിൽ എടുത്തത്. കശുവണ്ടി ശേഖരിക്കുന്നതിനായി പോയ ആളാണു സമീപത്തെ റബർ തോട്ടത്തിൻ്റെ അതിരിൽ ആയി തോക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതനുസരിച്ചാണ് കരിക്കോട്ടക്കരി പൊലീസ് എത്തി തോക്ക് കസ്റ്റഡിയിൽ എടുത്തത് . വനമേഖലയോട് ചേർന്ന പ്രദേശം ആയതുകൊണ്ട് മൃഗവേട്ടയ്ക്ക് ഉപയോഗിച്ചു വരുന്ന നാടൻ തോക്കാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാവോയിസ്റ്റ് സാന്നിധ്യം ഉള്ള പ്രദേശം ആയതുകൊണ്ടും തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സഹചര്യത്തിലും പോലീസ് സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത് ഇരിട്ടി എഎസ്‌പി യോഗേഷ് മന്ദയ്യ സ്‌ഥലത്തെത്തി. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും തെളിവെടുപ്പ് നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198125/pistol-was-found-in-vaniyapara)