---
title: "ദൃശ്യഭാഷാ സാക്ഷരത പദ്ധതി നടപ്പാക്കും;  സി.ഇ.ഒ രവീന്ദ്രൻ "
english_title: "Kochi Metro Short Film fest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19814/kochi-metro-short-film-fest"
published_at: "2022-01-08T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d958ea3d4b8_Screenshot_2022-01-08-14-18-30-07_7352322957d4404136654ef4adb64504.jpg"
keywords: []
---

# ദൃശ്യഭാഷാ സാക്ഷരത പദ്ധതി നടപ്പാക്കും;  സി.ഇ.ഒ രവീന്ദ്രൻ 

> **Lead Summary:** കൊച്ചി മെട്രോ ഷോർട് ഫിലിം ഫെസ്റ്റ് കൂത്തുപറമ്പ് ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ദൃശ്യഭാഷാ സാക്ഷരത പദ്ധതി നടപ്പാക്കുമെന്ന് സിനിമാ നടനും സി.ഇ.ഒയുമായ രവീന്ദ്രൻ ഇന്ന് കണ്ണൂരിൽ അറിയിച്ചു. 

## Article Content

കൊച്ചി മെട്രോ ഷോർട് ഫിലിം ഫെസ്റ്റ് കൂത്തുപറമ്പ് ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ദൃശ്യഭാഷാ സാക്ഷരത പദ്ധതി നടപ്പാക്കുമെന്ന് സിനിമാ നടനും സി.ഇ.ഒയുമായ രവീന്ദ്രൻ ഇന്ന് കണ്ണൂരിൽ അറിയിച്ചു. 

പദ്ധതിയുടെ ഭാഗമായി ജനുവരി 11 ചൊവ്വാഴ്ച്ച ഏകദിന പഠനകളരി സംഘടിപ്പിക്കും. കൂത്ത്പറമ്പ് പുറക്കളത്തെ മണ്ടോത്ത് ഗസ്റ്റ് ഹൗസിൽ സംഘടിപ്പിക്കുന്ന ഏകദിന ശിൽപ്പശാലയിൽ ദൃശ്യഭാഷാ സാക്ഷരതയെ കുറിച്ചുള്ള പഠന ക്ലാസും ചലചിത്ര നിർമ്മാണ രീതികളെ കുറിച്ചും പ്രായോഗിക പഠന ക്ലാസ് ഉണ്ടാവും. 

ശിൽപ്പശാലയിൽ മികവ് തെളിയിക്കുന്ന തിരഞ്ഞെടുക്കപ്പെടുന്നവരെ സാദിഖ് കാവിൽ തിരക്കഥ എഴുതിയ ഹ്രസ്വചിത്ര നിർമ്മാണത്തിൽ സഹകരിപ്പിക്കുമെന്ന് രവീന്ദ്രൻ അറിയിച്ചു. കൂടാതെ ജനുവരി അവസാനവാരം ത്രിദിന ചലച്ചിത്ര നിർമ്മാണ പഠനകളരിയും ക്യാമറ അടക്കമുള്ള ചലച്ചിത്ര നിർമ്മാണ ഉപകരണങ്ങളുടെ പരിശീലനവും നൽകും. 

വാർത്താ സമ്മേളനത്തിൽ മൊയ്തൂടി വി മണ്ടോത്ത്, റെജി തോണിയൻ, ഹാരിസ് മൊട്ടമ്മൽ, രാജീവ് കൂത്തുപറമ്പ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19814/kochi-metro-short-film-fest)