---
title: "ഈദ്ഗാഹിലെ സൗഹൃദ കൂട്ടായ്മ മാതൃകപരം: ജില്ലാ പഞ്ചായത്ത് വൈ : പ്രസിഡന്റ് അഡ്വ .വിനോയ്കുര്യൻ"
english_title: "Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198154/mattannur"
published_at: "2024-04-11T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661754d15971a_IMG-20240411-WA0005.jpg"
keywords: []
---

# ഈദ്ഗാഹിലെ സൗഹൃദ കൂട്ടായ്മ മാതൃകപരം: ജില്ലാ പഞ്ചായത്ത് വൈ : പ്രസിഡന്റ് അഡ്വ .വിനോയ്കുര്യൻ

> **Lead Summary:** **മട്ടന്നൂർ** : മനുഷ്യമനസ്സുകൾ കോർത്തിണക്കേണ്ട സമകാലിനത്തിൽ ഈദ്ഗാഹിലെ സൗഹൃദ കൂട്ടായ്മ മാതൃകപരമാണന്ന് ജില്ലാ പഞ്ചായത്ത് വൈ : പ്രസിഡന്റ് അഡ്വ .വിനോയ്കുര്യൻ. മട്ടന്നൂർ വായന്തോട് നടന്ന സംയുക്ത ഈദ്ഗാഹിൽ നടന്ന സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**മട്ടന്നൂർ** : മനുഷ്യമനസ്സുകൾ കോർത്തിണക്കേണ്ട സമകാലിനത്തിൽ ഈദ്ഗാഹിലെ സൗഹൃദ കൂട്ടായ്മ മാതൃകപരമാണന്ന് ജില്ലാ പഞ്ചായത്ത് വൈ : പ്രസിഡന്റ് അഡ്വ .വിനോയ്കുര്യൻ. മട്ടന്നൂർ വായന്തോട് നടന്ന സംയുക്ത ഈദ്ഗാഹിൽ നടന്ന സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാപഞ്ചായത്ത്സ്ഥിരം സമിതി അംഗം വി.കെ.സുരേഷ്ബാബു, മട്ടന്നൂർ മാനവസൗഹൃദവേദി രക്ഷാധികാരി കെ.വി ജയചന്ദ്രൻ,  ഏ.കെ.ജി.ആശുപത്രി പ്രസിഡന്റ് പി. പുരുഷോത്തമൻ, വ്യപാരി വ്യവസായി ഏകോപനസമിതി ജില്ലാസെക്രട്ടറി എ.സുധാകരൻ, കെ.പി.രമേശൻ, കെപി.കെ.വെങ്ങര, കെ.കെ.കീറ്റുകണ്ടി, നന്ദനാജ്മനൻ കോതേരി, കെ.ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. നമസ്ക്കാരത്തിന് ഹിറാ മസ്ജിദ് ഖത്തീബ് പി.സി.മുനീർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198154/mattannur)