---
title: "സംസ്ഥാനത്ത് ചൂട് ഉയർന്നു തന്നെ: ഞായറാഴ്ച വരെ ചൂട് തുടരും:  കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198156/thiruvanaththapuram"
published_at: "2024-04-11T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617588917a14_IMG-20231224-WA0011.jpg"
keywords: []
---

# സംസ്ഥാനത്ത് ചൂട് ഉയർന്നു തന്നെ: ഞായറാഴ്ച വരെ ചൂട് തുടരും:  കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനത്ത് ചൂട് ഉയർന്നു തന്നെ. ഞായറാഴ്ച വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനത്ത് ചൂട് ഉയർന്നു തന്നെ. ഞായറാഴ്ച വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളാ, തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സമുദ്രസ്ഥിതി പഠന ​ഗവേഷണ കേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198156/thiruvanaththapuram)