---
title: "ജില്ലാ മിനി സബ്‌ജൂനിയർ വോളിബോൾ ചാംപ്യൻഷിപ്പിന് തുടക്കമായി "
english_title: " sub-junior volleyball championship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19816/sub-junior-volleyball-championship"
published_at: "2022-01-08T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d95a4a936f0_Screenshot_2022-01-08-14-59-56-36_7352322957d4404136654ef4adb64504.jpg"
keywords: []
---

# ജില്ലാ മിനി സബ്‌ജൂനിയർ വോളിബോൾ ചാംപ്യൻഷിപ്പിന് തുടക്കമായി 

> **Lead Summary:** കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന ജില്ലാ മിനി സബ്‌ജൂനിയർ വോളിബോൾ ചാംപ്യൻഷിപ്പിന് ഇന്ന് കണ്ണൂരിൽ തുടക്കമായി. ശനിയാഴ്ച്ച രാവിലെ കണ്ണൂർ സ്പോർട്സ് സ്കൂൾ അങ്കണത്തിൽ നടന്ന ചാംപ്യൻഷിപ്പ് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. 

## Article Content

കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന ജില്ലാ മിനി സബ്‌ജൂനിയർ വോളിബോൾ ചാംപ്യൻഷിപ്പിന് ഇന്ന് കണ്ണൂരിൽ തുടക്കമായി. ശനിയാഴ്ച്ച രാവിലെ കണ്ണൂർ സ്പോർട്സ് സ്കൂൾ അങ്കണത്തിൽ നടന്ന ചാംപ്യൻഷിപ്പ് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. 

കായിക ക്ഷമതയിൽ ജീവിതം നില നിർത്താൻ ഇത്തരം കായിക മേളയിൽ കുട്ടികൾ സജീവമായി പങ്കെടുക്കണമെന്ന് ആർ ഇളങ്കോ ഐ.പി.എസ് പറഞ്ഞു. ഏതെങ്കിലും ഒരു കായിക ഇനത്തിൽ മാത്രം ഒതുങ്ങരുത്. കേരളം കായിക താരങ്ങൾക്ക് ഏറെ പ്രാമുഖ്യം കൊടുക്കുമ്പോഴും പ്രമേഹം പോലുള്ള രോഗബാധിതർ നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്നത് ഖേദകരമാണെന്ന് ഇളങ്കോ ഐ.പി.എസ് പറഞ്ഞു. 

സ്പോർട്സ് കൗൺസിൽ സെക്രട്ടറി ആർ ഷിനിത്ത് പാട്യം അധ്യക്ഷത വഹിച്ചു. സ്പോർട്സ് സ്കൂൾ കോഡിനേറ്റർ കെ പ്രമോദ് മാസ്റ്റർ, എം ബാലകൃഷ്ണൻ മാസ്റ്റർ സംസാരിച്ചു. 21 ടീമുകളാണ് ഇന്നും നാളെയുമായി നടക്കുന്ന മിനി സബ് ജൂനിയർ മൽസരത്തിൽ പങ്കെടുക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19816/sub-junior-volleyball-championship)