---
title: "ഡഫ് എംപ്ലോയീസ് ഫോറം കേരള എട്ടാമത് സംസ്ഥാന സമ്മേളനം"
english_title: "Duff Employees Forum kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19820/duff-employees-forum-kerala"
published_at: "2022-01-08T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d95cb737c87_Screenshot_2022-01-08-15-06-13-21_7352322957d4404136654ef4adb64504.jpg"
keywords: []
---

# ഡഫ് എംപ്ലോയീസ് ഫോറം കേരള എട്ടാമത് സംസ്ഥാന സമ്മേളനം

> **Lead Summary:** കണ്ണൂർ: ഓൾ കേരള അസോസിയേഷൻ ഓഫ് ദി ഡഫിൻസിന്റെ ആഭിമുഖ്യത്തിൽ ഡഫ് എംപ്ലോയീസ് ഫോറം കേരളയുടെ എട്ടാമത്തെ സംസ്ഥാന സമ്മേളനം കണ്ണൂരിൽ സംഘടിപ്പിച്ചു. ഹോട്ടൽ റെയിൻബോ സ്യൂട്ടിൽ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: ഓൾ കേരള അസോസിയേഷൻ ഓഫ് ദി ഡഫിൻസിന്റെ ആഭിമുഖ്യത്തിൽ ഡഫ് എംപ്ലോയീസ് ഫോറം കേരളയുടെ എട്ടാമത്തെ സംസ്ഥാന സമ്മേളനം കണ്ണൂരിൽ സംഘടിപ്പിച്ചു. ഹോട്ടൽ റെയിൻബോ സ്യൂട്ടിൽ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.

 പരിപാടിയിൽ ബധിര വിഭാഗത്തിൽ KAS നേടിയ ആദ്യ വ്യക്തിയായ കെ രാജേഷ് , മികച്ച സർക്കാർ ജീവനക്കാർക്കുള്ള രാഷ്ട്രപതിയുടെ ദേശീയ അവാർഡ് നേടിയ രശ്മി മോഹൻ, മികച്ച സർക്കാർ ജീവനക്കാർക്കുള്ള സംസ്ഥാന അവാർഡ് നേടിയ നിസാർ മൊയ്തീൻ എന്നിവരെ ആദരിച്ചു.

 ഡി ഇ എഫ് കെ സംസ്ഥാന പ്രസിഡന്റ് നിസാർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് റഷാദ്, AKAD ജനറൽ സെക്രട്ടറി വി എ യൂസഫ്, ജോയിന്റ് സെക്രട്ടറി സജിത്ത് എംഎ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19820/duff-employees-forum-kerala)