---
title: "അമ്പതാം വർഷം വീണ്ടും സംഗമിക്കുന്നു:  കേളകം സെന്റ് തോമസ് ഹൈസ്‌കൂൾ 1973- 74 എസ്എസ്എൽസി ബാച്ച് സ്‌നേഹ സംഗമം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198235/kelakam"
published_at: "2024-04-11T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617a8b0943f4_Screenshot_20240411-143845_WhatsAppBusiness.jpg"
keywords: []
---

# അമ്പതാം വർഷം വീണ്ടും സംഗമിക്കുന്നു:  കേളകം സെന്റ് തോമസ് ഹൈസ്‌കൂൾ 1973- 74 എസ്എസ്എൽസി ബാച്ച് സ്‌നേഹ സംഗമം

> **Lead Summary:**  **കേളകം** : ഏപ്രിൽ 13-ന് ശനിയാഴ്ച്ച കേളകം സെന്റ് തോമസ് ഹൈസ്‌കൂൾ 1973- 74 എസ്എസ്എൽസി ബാച്ച് സ്‌നേഹ സംഗമം രാവിലെ ഒമ്പത് മണി മുതൽ സകൂൾ അങ്കണത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

 **കേളകം** : ഏപ്രിൽ 13-ന് ശനിയാഴ്ച്ച കേളകം സെന്റ് തോമസ് ഹൈസ്‌കൂൾ 1973- 74 എസ്എസ്എൽസി ബാച്ച് സ്‌നേഹ സംഗമം രാവിലെ ഒമ്പത് മണി മുതൽ സകൂൾ അങ്കണത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അമ്പതാം വർഷം ഒരു വട്ടം കൂടി പൂർവ്വ വിദ്യാലയത്തിൽ ഒന്നിച്ചിരുന്ന് സ്നേഹം പങ്കിടും. ശനിയാഴ്ച്ച രാവിലെ ഒമ്പതിന് 1973- 74 വർഷത്തെ നാല് ഡിവിഷനുകളിലെ പൂർവ്വ വിദ്യാർഥികൾ സംഗമിക്കും. തുടർന്ന് അക്കാലത്തെ ക്ലാസ് മുറികളിലെത്തി ഹാജർ രേഖപ്പെടുത്തും. തുടർന്ന് 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആദ്യ കാല അധ്യാപകരെ ആദരിക്കും . മുൻ അധ്യാപകരും വിദ്യാർത്ഥികളും പരസ്പരം സൗഹ്യദം പുതുക്കി സ്‌നേഹ വിരുന്നും പങ്കിട്ട് പിരിയുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ജെയിംസ് തയ്യിൽ ,എം.കെ.ജോൺ മഞ്ചു വള്ളിൽ, ജോയി തെക്കേമല, പി.സി ജോസ് പേഴുംകാട്ടിൽ, സി.എം.ജോസഫ് മാസ്റ്റർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198235/kelakam)