---
title: "ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന വിധി: എം.സ്വരാജ് "
english_title: "A verdict that undermines democracy: M swaraj"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198261/a-verdict-that-undermines-democracy-m-swaraj"
published_at: "2024-04-11T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617c55686074_ee.jfif"
keywords: []
---

# ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന വിധി: എം.സ്വരാജ് 

> **Lead Summary:** കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിന് അനുകൂലമായ ഹൈക്കോടതി വിധി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതെന്ന് സിപിഎം നേതാവ് എം.സ്വരാജ് പറഞ്ഞു. കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന തന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വിശ്വാസികള്‍ക്കിടയില്‍ ദൈവത്തിന്റെ ചിത്രം പതിച്ച സ്ലിപ്പുകള്‍ തുടർന്നും വിതരണം ചെയ്യപ്പെടാൻ ഈ വിധി ഇടയാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം നടപടികളെല്ലാം ഹൈക്കോടതി അംഗീകരിച്ചെന്നാവും ഇനി പറയുക. ഇക്കാരണത്താല്‍ ചോദ്യം ചെയ്യപ്പെടേണ്ട വിധിയാണിത്. വിധിയെ വ്യക്തിപരമായല്ല കാണുന്നതെന്നും പാര്‍ട്ടിയുമായി ആലോചിച്ചു തുടര്‍നടപടികൾ സ്വീകരിക്കുമെന്നും സ്വരാജ് പറഞ്ഞു.

## Article Content

കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിന് അനുകൂലമായ ഹൈക്കോടതി വിധി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതെന്ന് സിപിഎം നേതാവ് എം.സ്വരാജ് പറഞ്ഞു. കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന തന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വിശ്വാസികള്‍ക്കിടയില്‍ ദൈവത്തിന്റെ ചിത്രം പതിച്ച സ്ലിപ്പുകള്‍ തുടർന്നും വിതരണം ചെയ്യപ്പെടാൻ ഈ വിധി ഇടയാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം നടപടികളെല്ലാം ഹൈക്കോടതി അംഗീകരിച്ചെന്നാവും ഇനി പറയുക. ഇക്കാരണത്താല്‍ ചോദ്യം ചെയ്യപ്പെടേണ്ട വിധിയാണിത്. വിധിയെ വ്യക്തിപരമായല്ല കാണുന്നതെന്നും പാര്‍ട്ടിയുമായി ആലോചിച്ചു തുടര്‍നടപടികൾ സ്വീകരിക്കുമെന്നും സ്വരാജ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198261/a-verdict-that-undermines-democracy-m-swaraj)