---
title: "15 വരെ ഇടി മിന്നലോടു കൂടിയ മഴ; ഉയർന്ന താപനില മുന്നറിയിപ്പ്"
english_title: "Rain "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198314/rain"
published_at: "2024-04-11T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661801fcda6ae_n5994534021712849393358be2075f5a099fa747e93285d7ee687feea37c2c2a44928aad5fa5739983c8a76.jpg"
keywords: []
---

# 15 വരെ ഇടി മിന്നലോടു കൂടിയ മഴ; ഉയർന്ന താപനില മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: **ഈ മാസം 15 വരെ കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ 15 വരെയാണ് ഇടി മിന്നല്‍, മഴ ജാഗ്രതാ മുന്നറിയിപ്പ്. 15 വരെ ഉയർന്ന താപനില മുന്നറിയിപ്പുമുണ്ട്. യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്.

## Article Content

**തിരുവനന്തപുരം: **ഈ മാസം 15 വരെ കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ 15 വരെയാണ് ഇടി മിന്നല്‍, മഴ ജാഗ്രതാ മുന്നറിയിപ്പ്. 15 വരെ ഉയർന്ന താപനില മുന്നറിയിപ്പുമുണ്ട്. യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്.

അടുത്ത രണ്ട് ദിവസം 14 ജില്ലയിലും മഴ സാധ്യതയുണ്ട്. 14ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ സാധ്യത. 15നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

ഉയർന്ന താപനില മുന്നറിയിപ്പ്

11 മുതല്‍ ഏപ്രില്‍ 15 വരെ പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂർ ജില്ലയില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലയില്‍ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, കാസർക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 - 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 15 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198314/rain)