---
title: "വീട്ടിൽ അതിക്രമിച്ചു കയറി വയോധികനെ വെട്ടിയ പ്രതി പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198324/arrested"
published_at: "2024-04-11T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6618102ebe60c_PicsArt_04-11-09.58.53.jpg"
keywords: []
---

# വീട്ടിൽ അതിക്രമിച്ചു കയറി വയോധികനെ വെട്ടിയ പ്രതി പിടിയിൽ

> **Lead Summary:** **ബത്തേരി: **മകന്റെ വീട്ടിൽ മദ്യപിച്ച് പോകരുത് എന്ന് താക്കീത് ചെയ്ത വൈരാഗ്യത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി വയോധികനെ വെട്ടിയ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. വാകേരി, കക്കാടംകുന്ന് പോർപ്പിള്ളിൽ വീട്ടിൽ പി.ജെ. മനോജ്‌ നെയാണ് ബത്തേരി ഇൻസ്‌പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**ബത്തേരി: **മകന്റെ വീട്ടിൽ മദ്യപിച്ച് പോകരുത് എന്ന് താക്കീത് ചെയ്ത വൈരാഗ്യത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി വയോധികനെ വെട്ടിയ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. വാകേരി, കക്കാടംകുന്ന് പോർപ്പിള്ളിൽ വീട്ടിൽ പി.ജെ. മനോജ്‌ നെയാണ് ബത്തേരി ഇൻസ്‌പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. മകന്റെ വീട്ടിൽ മദ്യപിച്ചു പോകരുതെന്ന് മകന്റെ സുഹൃത്തായ മനോജിനോട് പറഞ്ഞതിന്റെ വൈരാഗ്യത്താലാണ് അക്രമം നടന്നത്. പരാതിക്കാരൻ താമസിക്കുന്ന കിടങ്ങനാട് കക്കടംകുന്നിലെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു അതിക്രമം. കൊല്ലണമെന്ന ഉദ്ദേശത്തോടെ തലക്കും, ചെവിക്കും നെഞ്ചിലും കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198324/arrested)