---
title: "ഊതിക്കലിനെതിരെ കെഎസ്‌ആര്‍ടിസി യൂണിയനുകൾ; ഇതുവരെ കുടുങ്ങിയത് 41 പേർ "
english_title: "Ksrtc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198325/ksrtc"
published_at: "2024-04-11T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661811e2de025_n5994658721712853170223e0eef4d283b24150aab4514a0d3bd1b9d7632cd19a80a50b5b127ead304abbe7.jpg"
keywords: []
---

# ഊതിക്കലിനെതിരെ കെഎസ്‌ആര്‍ടിസി യൂണിയനുകൾ; ഇതുവരെ കുടുങ്ങിയത് 41 പേർ 

> **Lead Summary:** **കോഴിക്കോട്: **കെഎസ്‌ആര്‍ടിസിയില്‍ രണ്ടെണ്ണം വീശി തോന്നിയ സ്‌റ്റോപ്പുകളില്‍ നിര്‍ത്തുന്ന ഡ്രൈവര്‍മാരെ കുടുക്കാനായുള്ള ബ്രീത്ത് അനലൈസര്‍ ടെസ്റ്റിനെതിരേ യൂണിയനുകള്‍ രംഗത്ത്. എന്തിനും എതിനും ശക്തിതെളിയിച്ചുകൊണ്ട് രംഗത്തുവരാറുള്ള യൂണിയനുകളുടെ എതിര്‍പ്പിനിടെ അടുച്ചുപൂസായി കെഎസ്‌ആര്‍ടിസിയില്‍ ഡ്രൈവിംഗ് സീറ്റില്‍ കയറാന്‍ തുടങ്ങിയ 41 പേര്‍ ആപ്പിലാകുകയും ചെയ്തു.

## Article Content

**കോഴിക്കോട്: **കെഎസ്‌ആര്‍ടിസിയില്‍ രണ്ടെണ്ണം വീശി തോന്നിയ സ്‌റ്റോപ്പുകളില്‍ നിര്‍ത്തുന്ന ഡ്രൈവര്‍മാരെ കുടുക്കാനായുള്ള ബ്രീത്ത് അനലൈസര്‍ ടെസ്റ്റിനെതിരേ യൂണിയനുകള്‍ രംഗത്ത്. എന്തിനും എതിനും ശക്തിതെളിയിച്ചുകൊണ്ട് രംഗത്തുവരാറുള്ള യൂണിയനുകളുടെ എതിര്‍പ്പിനിടെ അടുച്ചുപൂസായി കെഎസ്‌ആര്‍ടിസിയില്‍ ഡ്രൈവിംഗ് സീറ്റില്‍ കയറാന്‍ തുടങ്ങിയ 41 പേര്‍ ആപ്പിലാകുകയും ചെയ്തു.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നടന്ന പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച്‌ വാഹനമോടിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ഗതാഗത വകുപ്പിന്‍റെ പുതിയ തീരുമാനത്തിലാണ് ഡ്രൈവര്‍മാര്‍ കുടുങ്ങിയത്. മദ്യപിച്ച്‌ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണം വര്‍ധിച്ചപശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് നടപടി കര്‍ശനമാക്കിയത്.

കെഎസ്‌ആര്‍ടിസി ബസുകള്‍ ഇടിച്ചുള്ള അപകടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. അമിതവേഗതിയിലാണ് പല ബസുകളും ഓടിക്കൊണ്ടിരുന്നത്. ഇതിനു പിന്നാലെയാണ് ജോലിക്ക് കയറുന്നതിന് മുമ്ബ് ഡ്രൈവര്‍മാക്ക് ഊതിക്കല്‍ പരിശോധന നിര്‍ബന്ധമാക്കിയത്.

പല ജില്ലകളിലും സ്‌ക്വാഡ് വരുന്നതറിഞ്ഞു ഡ്രൈവര്‍മാര്‍ മുങ്ങുന്ന സാഹചര്യവും ഉണ്ടായി. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് കോര്‍പറേഷന് ഉണ്ടായത്. ഇത്തരത്തില്‍ സര്‍വീസ് മുടങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ നഷ്ടം ജീവനക്കാരില്‍ നിന്നിടാക്കാനാണ് ഗതാഗതമന്ത്രിയുടെ നിര്‍ദേശം.

ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതോടെ ഡ്രൈവര്‍മാരുടെ മദ്യപാനം കുറയ്ക്കാനാകുമെന്നാണ് കോര്‍പറേഷന്‍റെ വിലയിരുത്തല്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198325/ksrtc)