---
title: "മണ്ണാർക്കാട് കരിമ്പുഴയിൽ വിദ്യാർത്ഥികൾ പുഴയിലകപ്പെട്ട സംഭവം: മരണം മൂന്നായി "
english_title: "Palakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198338/palakkad"
published_at: "2024-04-12T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66188aa8652ca_download_(24).jpeg"
keywords: []
---

# മണ്ണാർക്കാട് കരിമ്പുഴയിൽ വിദ്യാർത്ഥികൾ പുഴയിലകപ്പെട്ട സംഭവം: മരണം മൂന്നായി 

> **Lead Summary:** **പാലക്കാട്**: മണ്ണാർക്കാട് കരിമ്പുഴയിൽ വിദ്യാർത്ഥികൾ പുഴയിലകപ്പെട്ട സംഭവത്തിൽ മരണം മൂന്നായി.പാറക്കൽ സ്വദേശിനി റിസ്വാന ചെറുമല സ്വദേശിനി ദീമ മെഹ്ബ പുത്തൻ വീട്ടിൽ ബാദുഷ എന്നിവരാണ് മരിച്ചത്. ഇവർ ബന്ധുക്കളാണ്.

## Article Content

**പാലക്കാട്**: മണ്ണാർക്കാട് കരിമ്പുഴയിൽ വിദ്യാർത്ഥികൾ പുഴയിലകപ്പെട്ട സംഭവത്തിൽ മരണം മൂന്നായി.പാറക്കൽ സ്വദേശിനി റിസ്വാന ചെറുമല സ്വദേശിനി ദീമ മെഹ്ബ പുത്തൻ വീട്ടിൽ ബാദുഷ എന്നിവരാണ് മരിച്ചത്. ഇവർ ബന്ധുക്കളാണ്.

കഴിഞ്ഞ ദിവസമാണ് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമാണ് മൂന്ന് കുട്ടികളും പുഴയിൽ അകപ്പെട്ടത്. നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്നാണ് കുട്ടികളെ കരയ്ക്ക് കയറ്റിയത്. കാരാക്കൂർശ്ശി അരപ്പാറ സ്വദേശികളാണ് മൂന്ന് കുട്ടികളും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198338/palakkad)