---
title: "ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമ്പോൾ: എ.ഇ.ഒ- ഡി.ഇ.ഒ ഉണ്ടാകില്ല; പകരം സ്കൂൾ എജ്യൂക്കേഷൻ ഓഫീസർ"
english_title: "Khader Commission Report "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19834/khader-commission-report"
published_at: "2022-01-08T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d96cf5f1b71_IMG-20220108-WA0118.jpg"
keywords: []
---

# ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമ്പോൾ: എ.ഇ.ഒ- ഡി.ഇ.ഒ ഉണ്ടാകില്ല; പകരം സ്കൂൾ എജ്യൂക്കേഷൻ ഓഫീസർ

> **Lead Summary:** ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുമ്പോൾ എ.ഇ.ഒ., ഡി.ഇ ഒ. ഓഫീസുകൾ ഇല്ലാതാകും. സ്കൂൾ എജ്യുക്കേഷൻ ഓഫീസുകളാണ് പകരം വരുക. സ്കൂൾ എജ്യുക്കേഷൻ ഓഫീസർക്കായിരിക്കും (എസ്.ഇ.ഒ.) ചുമതല.

## Article Content

ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുമ്പോൾ എ.ഇ.ഒ., ഡി.ഇ ഒ. ഓഫീസുകൾ ഇല്ലാതാകും. സ്കൂൾ എജ്യുക്കേഷൻ ഓഫീസുകളാണ് പകരം വരുക. സ്കൂൾ എജ്യുക്കേഷൻ ഓഫീസർക്കായിരിക്കും (എസ്.ഇ.ഒ.) ചുമതല.

ഒന്നിലധികം തദ്ദേശസ്ഥാപനങ്ങൾ ഒരു എസ്.ഇ.ഒ.യുടെ പരിധിയിൽ വന്നാൽ അവിടെ അസിസ്റ്റൻറ് എജ്യൂക്കേഷൻ ഓഫീസർമാരും ഉണ്ടാകും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം. കോർപറേഷനുകളിൽ രണ്ട് സ്കൂൾ എജ്യൂക്കേഷൻ ഓഫീസുകളാണ് ഖാദർ കമ്മിഷൻ നിർദേശിക്കുന്നത്. 12-ാം ക്ലാസ് അടക്കം സ്കൂൾ എജ്യുക്കേഷൻ ഓഫീസിന്റെ പരിധിയിൽ വരുന്നതിനാൽ ഹയർ സെക്കൻഡറി പ്രിൻസിപ്പലിനേക്കാൾ ഉയർന്ന പദവിയിലുള്ള ആളായിരിക്കും എസ്.ഇ.ഒ.

ബ്ലോക്ക് റിസോഴ്സ് സെൻറ റുകൾ (ബി.ആർ.സി.) സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഘടനയുടെ ഭാഗമാക്കുകയും ചെയ്യും. നിലവിലുള്ള ബി.ആർ.സി. കോ -ഓർഡിനേറ്റർ തസ്തിക, അസിസ്റ്റൻറ് സ്കൂൾ എജ്യൂക്കേഷൻ ഓഫീസർ എന്നാക്കി മാറ്റണമെന്നാണ് ശുപാർശ. ഗ്രാമപ്പഞ്ചാ യത്തുകൾ ആസൂത്രണം ചെയ്യുന്ന വിദ്യാഭ്യാസ പദ്ധതികൾ ഏകോപിപ്പിക്കാൻ പഞ്ചായത്ത് എജ്യുക്കേഷൻ ഓഫീസർമാരെ നിയമിക്കണമെന്നും ശുപാർശയുണ്ട്. നിലവിലുള്ള സർക്കാർ പ്രൈമറി പ്രധാനാധ്യാപകരിൽ സീനിയറായവർക്ക് സ്ഥാനക്കയറ്റം നൽകി പഞ്ചായത്ത് എഡ്യൂക്കേഷൻ ഓഫീസർമാരായി നി യമിക്കാം. ഇതിനായി തസ്തിക സൃഷ്ടിക്കേണ്ടിവരും.

ജില്ലയിൽ നിലവിലെ ഡി.ഡി. ഓഫീസ് ജോയിൻറ് ഡയറക്ടർ സെക്കൻഡറി എജ്യുക്കേഷൻ എന്നായിമാറും. സംസ്ഥാനതലത്തിൽ ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷനായിരിക്കും അധികാരി. അദ്ദേഹത്തിനു കീഴിൽ നാല് അഡീഷണൽ ഡയറക്ടർ മാരുണ്ടാകും. നിലവിൽ അത് മൂന്നാണ്. അഡീഷണൽ ഡയറ ക്ടർമാരുടെ കീഴിൽ നിലവിലുണ്ടായിരുന്ന മൂന്ന് ജോയിന്റ് ഡയറക്ടർമാർക്കു പകരം 10 അസിസ്റ്റൻറ് ഡയറക്ടർമാരായിരിക്കും ഉണ്ടാകുക.

ഈ മാറ്റങ്ങളെല്ലാം ഹൈ സ്കൂൾ-ഹയർ സെക്കൻഡറി ലയനം നടക്കുന്ന പശ്ചാത്തല ത്തിലാണ് വിഭാവന ചെയ്തിരിക്കുന്നത്. സർക്കാർ ഉത്തരവ് വരുന്ന മുറയ്ക്ക് മാറ്റങ്ങൾ വന്നു തുടങ്ങും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19834/khader-commission-report)