---
title: "ലോക്‌സഭാ തിരഞ്ഞെടുപ്പ്: പരാതികള്‍ പൊതു നിരീക്ഷകനെ നേരിട്ടറിയിക്കാം"
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198352/election"
published_at: "2024-04-12T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6618adfc3d9f3_images_(3)_(22).jpeg"
keywords: []
---

# ലോക്‌സഭാ തിരഞ്ഞെടുപ്പ്: പരാതികള്‍ പൊതു നിരീക്ഷകനെ നേരിട്ടറിയിക്കാം

> **Lead Summary:** **തിരുവനന്തപുരം** : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികളും ആക്ഷേപങ്ങളും കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ ചുമതലയുള്ള പൊതു നിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിംഗിനെ നേരിട്ടോ ഫോണിലൂടെയോ അറിയിക്കാം.

## Article Content

**തിരുവനന്തപുരം** : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികളും ആക്ഷേപങ്ങളും കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ ചുമതലയുള്ള പൊതു നിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിംഗിനെ നേരിട്ടോ ഫോണിലൂടെയോ അറിയിക്കാം.

കണ്ണൂര്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ 10 മണി വരെയാണ് നിരീക്ഷകനെ കാണാന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. പരാതികള്‍ 9188925542 എന്ന ഫോണ്‍ നമ്പറിലും അറിയിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198352/election)