---
title: "ഔദ്യോഗിക സീലുകൾമലയാളത്തിലാക്കണം: സർക്കാർ ഉത്തരവ്"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198353/thiruvanaththapuram"
published_at: "2024-04-12T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6618aee3e5cef_IMG-20240412-WA0004.jpg"
keywords: []
---

# ഔദ്യോഗിക സീലുകൾമലയാളത്തിലാക്കണം: സർക്കാർ ഉത്തരവ്

> **Lead Summary:** **തിരുവനന്തപുരം** : ഔദ്യോഗിക സീലുകൾമലയാളത്തിലാക്കണം സർക്കാർ ഓഫിസുകളുടെയും റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്‌ഥരുടെയും ഔദ്യോഗിക സീലുകൾ ഉടൻ മലയാളത്തിൽ ആക്കണമെന്ന് സർക്കാർ ഉത്തരവ്.

## Article Content

**തിരുവനന്തപുരം** : ഔദ്യോഗിക സീലുകൾമലയാളത്തിലാക്കണം സർക്കാർ ഓഫിസുകളുടെയും റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്‌ഥരുടെയും ഔദ്യോഗിക സീലുകൾ ഉടൻ മലയാളത്തിൽ ആക്കണമെന്ന് സർക്കാർ ഉത്തരവ്.

അപേക്ഷ ഫോമുകൾ, രസീതുകൾ, റജിസ്‌റ്ററുകൾ, സർക്കാർ ഓഫിസ്, വാഹനങ്ങൾ തുടങ്ങിയവയിലെ ബോർഡുകൾ മലയാളത്തിൽ ആക്കാനുള്ള ഉത്തരവ് പാലിച്ചോയെന്ന് റിപ്പോർട്ട് നൽകാനും വകുപ്പ് മേധാവികളോട് നിർദേശിച്ചു. ഭരണഭാഷ പൂർണമായും മലയാളത്തിൽ ആക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198353/thiruvanaththapuram)