---
title: "വിളിപ്പുറത്ത് സേവന സജ്ജമായ അഞ്ചരക്കണ്ടിയിലെ  'ബ്ലഡ് ഗ്രൂപ്പ്'"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198464/kannur"
published_at: "2024-04-12T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6619277077c7c_Picsart_24-04-12_17-51-25-789.jpg"
keywords: []
---

# വിളിപ്പുറത്ത് സേവന സജ്ജമായ അഞ്ചരക്കണ്ടിയിലെ  'ബ്ലഡ് ഗ്രൂപ്പ്'

> **Lead Summary:** > **അഞ്ചരകണ്ടി**: വിളിപ്പുറത്ത് സേവന സഞ്ചമായ ഒരു പറ്റം ചെറുപ്പക്കാരുടെ വാട്സപ്പ് കൂട്ടായ്മയായ "ബ്ലഡ് ഡോണേഴ്സ്" അഞ്ചരകണ്ടി സേവന മികവ് കൊണ്ട് വ്യത്യസ്തമാവുകയാണ്. അഞ്ചരകണ്ടി മെഡിക്കൽ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറും ബ്ലഡ് സെൻ്റർ മെഡിക്കൽ ഓഫീസറുമായ ഡോ. ബിഥുൻ ബാലൻ്റെ നേതൃത്വത്തിൽ 2019 ൽ ആരംഭിച്ച വാട്സപ്പ് കൂട്ടായ്മ ഇതിനോടകം ഒരു ലക്ഷത്തിലധികം സന്നദ്ധ രക്തദാതാക്കളെ സൃഷ്ടിച്ച് കഴിഞ്ഞു.

## Article Content

> **അഞ്ചരകണ്ടി**: വിളിപ്പുറത്ത് സേവന സഞ്ചമായ ഒരു പറ്റം ചെറുപ്പക്കാരുടെ വാട്സപ്പ് കൂട്ടായ്മയായ "ബ്ലഡ് ഡോണേഴ്സ്" അഞ്ചരകണ്ടി സേവന മികവ് കൊണ്ട് വ്യത്യസ്തമാവുകയാണ്. അഞ്ചരകണ്ടി മെഡിക്കൽ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറും ബ്ലഡ് സെൻ്റർ മെഡിക്കൽ ഓഫീസറുമായ ഡോ. ബിഥുൻ ബാലൻ്റെ നേതൃത്വത്തിൽ 2019 ൽ ആരംഭിച്ച വാട്സപ്പ് കൂട്ടായ്മ ഇതിനോടകം ഒരു ലക്ഷത്തിലധികം സന്നദ്ധ രക്തദാതാക്കളെ സൃഷ്ടിച്ച് കഴിഞ്ഞു.

ഏത് രാത്രിയിലും സേവന സന്നദ്ധമായ ഒരു പറ്റം ചെറുപ്പക്കാർ ഇതിനോടകം നിരവധി ജീവനുകളാണ് രക്ഷിച്ചത്. ഈ ഉദ്ധ്യമത്തിൽ RIBK,BDK,DYFI,SKSSF, തുടങ്ങിയ സന്നദ്ധസംഘടനകളുടെ സേവനവും ഭാഗവാക്കാവുന്നു. ബ്ലഡ് സെസ്റ്റർ ടെക്നിക്കൽ സൂപ്പർവൈസർ ഷൈമയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സ്റ്റാഫ്‌സും 24 മണിക്കൂർ സേവന സജ്ജമാണ്. സ്വാർത്ഥതയുടെ ഈ പുതിയ യുഗത്തിൽ തികച്ചും മാതൃകാപരമായ പ്രവർത്തനമാണ് ഈ കൂട്ടായ്മ നടത്തിവരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198464/kannur)