---
title: "പട്ടാപ്പകല്‍ യുവതിയെ കസേരയില്‍ കെട്ടിയിട്ട് സ്വർണാഭരണങ്ങള്‍ കവർന്നു"
english_title: "Robbery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198475/robbery"
published_at: "2024-04-12T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66193d7fcc031_n599693464171292996822843875c83f97bc20c7e928e232183529b20c06a4db26654b0836f6ddfe71c2d84.jpg"
keywords: []
---

# പട്ടാപ്പകല്‍ യുവതിയെ കസേരയില്‍ കെട്ടിയിട്ട് സ്വർണാഭരണങ്ങള്‍ കവർന്നു

> **Lead Summary:** **പാലക്കാട്: **പട്ടാപ്പകല്‍ മോഷ്ടാവ് യുവതിയെ കസേരയില്‍ കെട്ടിയിട്ട് സ്വർണാഭരണങ്ങള്‍ കവർന്നു. പട്ടാമ്ബി ആനക്കരയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ചിറ്റഴിക്കുന്ന് വട്ടത്ത് അശോകന്‍റെ മരുമകള്‍ രേഷ്മയെയാണ് കസേരയില്‍ കെട്ടിയിട്ട് മോഷണം നടത്തിയത്. 

## Article Content

**പാലക്കാട്: **പട്ടാപ്പകല്‍ മോഷ്ടാവ് യുവതിയെ കസേരയില്‍ കെട്ടിയിട്ട് സ്വർണാഭരണങ്ങള്‍ കവർന്നു. പട്ടാമ്ബി ആനക്കരയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ചിറ്റഴിക്കുന്ന് വട്ടത്ത് അശോകന്‍റെ മരുമകള്‍ രേഷ്മയെയാണ് കസേരയില്‍ കെട്ടിയിട്ട് മോഷണം നടത്തിയത്. 

ഇവരുടെ ശരീരത്തില്‍ ധരിച്ചിരുന്നതും ബാഗില്‍ സൂക്ഷിച്ചിരുന്നതുമായ 15 പവന്‍റെ സ്വർണാഭരണങ്ങള്‍ മോഷ്ടാവ് കവർന്നു. മോഷണ സമയം യുവതിയുടെ ഭർത്താവ് മുകളിലത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു. അമ്മ കുളിക്കുകയുമായിരുന്നു.

ഗ്ലൗസും മാസ്കും കണ്ണടയും ധരിച്ചാണ് മോഷ്ടാവ് വീട്ടില്‍ പ്രവേശിച്ചത്. കുളിമുറിയില്‍നിന്ന് അമ്മ പുറത്തിറങ്ങിയപ്പോഴാണ് മരുമകളെ കസേരയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198475/robbery)