---
title: "വളയഞ്ചാലിൽ ചീങ്കണ്ണിപുഴയിൽ യുവാവ് മുങ്ങിമരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198495/dead"
published_at: "2024-04-12T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66195525b9665_PicsArt_04-12-09.04.02.jpg"
keywords: []
---

# വളയഞ്ചാലിൽ ചീങ്കണ്ണിപുഴയിൽ യുവാവ് മുങ്ങിമരിച്ചു

> **Lead Summary:** **ആറളം ഫാം: **വളയഞ്ചാലിൽ ചീങ്കണ്ണിപുഴയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിലെ കിരൺ ദാസ് (മനു /28) ആണ് മരിച്ചത്. അപസ്മാര രോഗി ആയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആണ് സംഭവം.

## Article Content

**ആറളം ഫാം: **വളയഞ്ചാലിൽ ചീങ്കണ്ണിപുഴയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിലെ കിരൺ ദാസ് (മനു /28) ആണ് മരിച്ചത്. അപസ്മാര രോഗി ആയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആണ് സംഭവം.

പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടെ അപസ്‌മാരം പിടിപെട്ടതാണ് അപകട കാരണം എന്നാണ് പോലീസ് നിഗമനം. ആറളം പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം ഇരിട്ടി താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി.അച്ഛൻ: ഷാജി. മാതാവ്: പരേതയായ ലത. സഹോദരി: കീർത്തന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198495/dead)