---
title: "ബോഡർ സീലിംഗ് വാഹന പരിശോധന ചെക്കിങ് പോയിന്റുകൾ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സന്ദർശിച്ചു"
english_title: "Cheacking "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198500/cheacking"
published_at: "2024-04-12T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66195bc38b23c_IMG-20240412-WA0004.jpg"
keywords: []
---

# ബോഡർ സീലിംഗ് വാഹന പരിശോധന ചെക്കിങ് പോയിന്റുകൾ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സന്ദർശിച്ചു

> **Lead Summary:** **പാനൂർ: **2024 ലോക്സഭാ ഇലക്ഷനോടനുബന്ധിച്ച് ക്രമീകരിച്ച ബോഡർ സീലിംഗ് വാഹന പരിശോധന ചെക്കിങ് പോയിന്റുകൾ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ് സന്ദർശിച്ചു. പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ചമ്പാട്, ചോക്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ മൊന്താൽ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. സ്ഥിതിഗതികൾ മനസ്സിലാക്കി ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.

## Article Content

**പാനൂർ: **2024 ലോക്സഭാ ഇലക്ഷനോടനുബന്ധിച്ച് ക്രമീകരിച്ച ബോഡർ സീലിംഗ് വാഹന പരിശോധന ചെക്കിങ് പോയിന്റുകൾ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ് സന്ദർശിച്ചു. പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ചമ്പാട്, ചോക്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ മൊന്താൽ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. സ്ഥിതിഗതികൾ മനസ്സിലാക്കി ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.

പണം, ആയുധം, ലഹരി വസ്തുക്കള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ മുതൽ ചരക്ക്, ആഡംബര വാഹനങ്ങൾ വരെയുള്ള എല്ലാത്തരം വാഹനങ്ങളുടെയും സമഗ്രമായ പരിശോധനയാണ് നടന്നു വരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198500/cheacking)