---
title: "ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്രാ വിലക്ക് പ്രഖ്യാപിച്ച്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം"
english_title: "Iran Israel "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198508/iran-israel"
published_at: "2024-04-12T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6619636ecd336_n5997314421712939795452843759ff6e620086e4e5d376edc879a7655f9eb5c887bb7f7f62032397e7dd7e.jpg"
keywords: []
---

# ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്രാ വിലക്ക് പ്രഖ്യാപിച്ച്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

> **Lead Summary:** **ന്യൂഡല്‍ഹി: **ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്രാ വിലക്ക് പ്രഖ്യാപിച്ച്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടി. ഇന്ത്യൻ യാത്രക്കാർ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദേശം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്നാണ് അറിയിപ്പ്

## Article Content

**ന്യൂഡല്‍ഹി: **ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്രാ വിലക്ക് പ്രഖ്യാപിച്ച്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടി. ഇന്ത്യൻ യാത്രക്കാർ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദേശം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്നാണ് അറിയിപ്പ്

ഈ രണ്ട് രാജ്യങ്ങളിലും നിലവില്‍ താമസിക്കുന്നവർ എത്രയും വേഗം എംബസിയില്‍ രജിസ്റ്റർ ചെയ്യണം. ഇറാൻ-ഇസ്രയേല്‍ സംഘർഷത്തിന് സാധ്യതയേറിവരികയാണ്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198508/iran-israel)