---
title: "ജെസ്ന ജീവിച്ചിരിപ്പില്ല; പിതാവ് കോടതിയിൽ"
english_title: "Jesna "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198511/jesna"
published_at: "2024-04-12T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66196e2ce3ae7_n5997521761712942445280ecbb6020c59a4cc8e09aad95f0bdb5fc521b2c376db321f58bbe557addcccc80.jpg"
keywords: []
---

# ജെസ്ന ജീവിച്ചിരിപ്പില്ല; പിതാവ് കോടതിയിൽ

> **Lead Summary:** **തിരുവനന്തപുരം: **ജെസ്നയുടെ പിതാവ് കോടതിയില്‍ നല്‍കിയ ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജെസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് കോടതിയില്‍ വ്യക്തമാക്കി. സംശയമുളള അഞ്ജാത സുഹൃത്തിനെ കുറിച്ച്‌ വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ല. ജെസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയാറാണ്. സിബിഐ പുറകില്‍ ഉണ്ടെന്ന് ബോധ്യമായാല്‍ അഞ്ജാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന് ഭയമുള്ളതായി പിതാവ് കോടതിയെ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **ജെസ്നയുടെ പിതാവ് കോടതിയില്‍ നല്‍കിയ ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജെസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് കോടതിയില്‍ വ്യക്തമാക്കി. സംശയമുളള അഞ്ജാത സുഹൃത്തിനെ കുറിച്ച്‌ വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ല. ജെസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയാറാണ്. സിബിഐ പുറകില്‍ ഉണ്ടെന്ന് ബോധ്യമായാല്‍ അഞ്ജാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന് ഭയമുള്ളതായി പിതാവ് കോടതിയെ അറിയിച്ചു.

രഹസ്യ സ്വഭാവത്തോടെയാണ് സിബിഐ അന്വേഷിക്കാന്‍ തയാറാകുന്നതെങ്കില്‍ ഫോട്ടോ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാം. ജെസ്‌ന രഹസ്യമായി വ്യാഴാഴ്ച പ്രാര്‍ഥനയക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്ന് പിതാവ് അറിയിച്ചു.

ജെസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. ഇതിനെ കുറിച്ച്‌ സിബിഐ അന്വേഷണം നടത്തിയില്ല. സിബിഐ ആകെ സംശയിച്ചത് ജെസ്‌നയുടെ സഹപാഠിയെ മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198511/jesna)