---
title: "കേരളം ഭരിക്കുന്നത് ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച സർക്കാർ : എം.എൽ. അശ്വിനി"
english_title: "Ml aswini nda candidate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198616/ml-aswini-nda-candidate"
published_at: "2024-04-13T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a6dc573656_WhatsApp_Image_2024-04-13_at_13.07.34.jpeg"
keywords: []
---

# കേരളം ഭരിക്കുന്നത് ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച സർക്കാർ : എം.എൽ. അശ്വിനി

> **Lead Summary:** പെരിങ്ങോം : എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം ലഭ്യമാക്കാൻ നരേന്ദ്ര മോദി സർക്കാർ ആവിഷ്ക്കരിച്ച ജൽ ജീവൻ മിഷൻ അട്ടിമറിച്ച് കേരള ജനതയുടെ കുടിവെള്ളം മുട്ടിച്ച സർക്കാരാണ് പിണറായി വിജയൻ്റെത് എന്ന് എൻഡിഎ കാസർഗോഡ് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനി. പയ്യന്നൂർ നിയോജക മണ്ഡല പര്യടനത്തിനിടെ പെരിങ്ങോമിൽ സംസാരിക്കുകയായിരുന്നു അവർ. കാസർഗോഡ് ജില്ലയിൽ ജൽ ജീവൻ മിഷൻ മൂന്നിലൊരു ലക്ഷ്യം മാത്രമാണ് കൈവരിച്ചത്. നിർമ്മാണം ആരംഭിച്ച് ഒരു ദശകം പിന്നിടുമ്പോഴും ചീമേനിയിലെ ഐടി പാർക്കോ കാസർഗോഡ് മെഡിക്കൽ കോളേജോ സമയബന്ധിതമായി പൂർത്തിയാക്കാൻ കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികൾ ശ്രമിച്ചില്ലെന്നത് കാസർഗോഡ് മണ്ഡലത്തോടുള്ള അവഗണനയുടെ ഉദാഹരണമാണ്. അതേ സമയം ദേശീയപാത 66 ൻ്റെ വികസനം അതിവേഗം പൂർത്തിയാക്കാനാണ് നരേന്ദ്രമോദി സർക്കാർ പരിശ്രമിക്കുന്നത്. കാസർഗോഡ് മണ്ഡലത്തിൻ്റെ വികസനം അട്ടിമറിച്ച ഇടത് വലത് മുന്നണികൾക്കെതിരെ വിധിയെഴുത്തായിരിക്കും ഏപ്രിൽ 26-ന് നടക്കുന്ന തെരഞ്ഞെടുപ്പെന്ന് എംഎൽ അശ്വിനി പറഞ്ഞു. ഓണക്കുന്ന് നിന്നും എൻഡിഎ പയ്യന്നൂർ നിയോജക മണ്ഡല പര്യടനം ആരംഭിച്ചു. തുടർന്ന് പെരളം, കാങ്കോൽ, കോത്തായിമുക്ക്, അന്നൂർ അമ്പലം, കൊറ്റി, രാമന്തളി, കോറോം നോർത്ത്, ചിറ്റടി, പെരുമ്പ, കോറോം, മാതമംഗലം, മാത്തിൽ, അരവംചാൽ, പെരിങ്ങോം, തിരുമേനി ചെറുപുഴ, പ്രാപ്പൊയിൽ എന്നിവിടങ്ങളിൽ വിവിധ സ്വീകരണയോഗങ്ങൾക്ക് ശേഷം പാടിച്ചാലിൽ സമാപിച്ചു. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡൻറ് പൈലി വാത്യാട്ട്, ബിജെപി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ പയ്യന്നൂർ മണ്ഡലം പ്രസിഡൻ്റ് പനക്കീൽ ബാലകൃഷ്ണൻ ശ്രീധരൻ. സി. നാരായണൻ, ഗംഗാധരൻ കാളീശ്വരം, രവീന്ദ്രൻ എം പി. സന്തോഷ് കൊട്ടാരത്ത്, സ്വരാജ് ടി വി, തമ്പാൻ തവിടിശ്ശേരി, രമ സനിൽകുമാർ, രമ സദാശിവൻ, രജനി സുഭാഷ് എന്നിവർ പങ്കെടുത്തു.

## Article Content

പെരിങ്ങോം : എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം ലഭ്യമാക്കാൻ നരേന്ദ്ര മോദി സർക്കാർ ആവിഷ്ക്കരിച്ച ജൽ ജീവൻ മിഷൻ അട്ടിമറിച്ച് കേരള ജനതയുടെ കുടിവെള്ളം മുട്ടിച്ച സർക്കാരാണ് പിണറായി വിജയൻ്റെത് എന്ന് എൻഡിഎ കാസർഗോഡ് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനി. പയ്യന്നൂർ നിയോജക മണ്ഡല പര്യടനത്തിനിടെ പെരിങ്ങോമിൽ സംസാരിക്കുകയായിരുന്നു അവർ. കാസർഗോഡ് ജില്ലയിൽ ജൽ ജീവൻ മിഷൻ മൂന്നിലൊരു ലക്ഷ്യം മാത്രമാണ് കൈവരിച്ചത്. നിർമ്മാണം ആരംഭിച്ച് ഒരു ദശകം പിന്നിടുമ്പോഴും ചീമേനിയിലെ ഐടി പാർക്കോ കാസർഗോഡ് മെഡിക്കൽ കോളേജോ സമയബന്ധിതമായി പൂർത്തിയാക്കാൻ കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികൾ ശ്രമിച്ചില്ലെന്നത് കാസർഗോഡ് മണ്ഡലത്തോടുള്ള അവഗണനയുടെ ഉദാഹരണമാണ്. അതേ സമയം ദേശീയപാത 66 ൻ്റെ വികസനം അതിവേഗം പൂർത്തിയാക്കാനാണ് നരേന്ദ്രമോദി സർക്കാർ പരിശ്രമിക്കുന്നത്. കാസർഗോഡ് മണ്ഡലത്തിൻ്റെ വികസനം അട്ടിമറിച്ച ഇടത് വലത് മുന്നണികൾക്കെതിരെ വിധിയെഴുത്തായിരിക്കും ഏപ്രിൽ 26-ന് നടക്കുന്ന തെരഞ്ഞെടുപ്പെന്ന് എംഎൽ അശ്വിനി പറഞ്ഞു. ഓണക്കുന്ന് നിന്നും എൻഡിഎ പയ്യന്നൂർ നിയോജക മണ്ഡല പര്യടനം ആരംഭിച്ചു. തുടർന്ന് പെരളം, കാങ്കോൽ, കോത്തായിമുക്ക്, അന്നൂർ അമ്പലം, കൊറ്റി, രാമന്തളി, കോറോം നോർത്ത്, ചിറ്റടി, പെരുമ്പ, കോറോം, മാതമംഗലം, മാത്തിൽ, അരവംചാൽ, പെരിങ്ങോം, തിരുമേനി ചെറുപുഴ, പ്രാപ്പൊയിൽ എന്നിവിടങ്ങളിൽ വിവിധ സ്വീകരണയോഗങ്ങൾക്ക് ശേഷം പാടിച്ചാലിൽ സമാപിച്ചു. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡൻറ് പൈലി വാത്യാട്ട്, ബിജെപി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ പയ്യന്നൂർ മണ്ഡലം പ്രസിഡൻ്റ് പനക്കീൽ ബാലകൃഷ്ണൻ ശ്രീധരൻ. സി. നാരായണൻ, ഗംഗാധരൻ കാളീശ്വരം, രവീന്ദ്രൻ എം പി. സന്തോഷ് കൊട്ടാരത്ത്, സ്വരാജ് ടി വി, തമ്പാൻ തവിടിശ്ശേരി, രമ സനിൽകുമാർ, രമ സദാശിവൻ, രജനി സുഭാഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198616/ml-aswini-nda-candidate)