---
title: "കാറ്റിലും മഴയിലും ജോസ്‌ഗിരിയിൽ വ്യാപക നാശം "
english_title: " Damage In Jose Giri Due To heavy rain "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198617/damage-in-jose-giri-due-to-heavy-rain"
published_at: "2024-04-13T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a70374110a_IMG-20240413-WA0049.jpg"
keywords: []
---

# കാറ്റിലും മഴയിലും ജോസ്‌ഗിരിയിൽ വ്യാപക നാശം 

> **Lead Summary:**  ചെറുപുഴ: കാറ്റിലും മഴയിലും ജോസ്ഗിരിയിൽ വ്യാപക നാശം വിതച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മലയോരത്ത് പെയ്ത വേനൽമഴയിലും കാറ്റിലും നാശം ഉണ്ടായി. ചെറുപുഴ പഞ്ചായത്തിലെ രാജഗിരി മരുതുംതട്ടിൽ ഇല്ലിക്കുന്നേൽ ജിൻസൺന്റെ വീടിനുമുകളിൽ മരം വീണു. ഓടിക്കൂടിയ നാട്ടുകാർ മരം മുറിച്ചുമാറ്റുന്നതിനും വീടിന്റെ മേൽക്കൂര മാറ്റുന്നതിനും നേതൃത്വംനൽകി.

## Article Content

 ചെറുപുഴ: കാറ്റിലും മഴയിലും ജോസ്ഗിരിയിൽ വ്യാപക നാശം വിതച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മലയോരത്ത് പെയ്ത വേനൽമഴയിലും കാറ്റിലും നാശം ഉണ്ടായി. ചെറുപുഴ പഞ്ചായത്തിലെ രാജഗിരി മരുതുംതട്ടിൽ ഇല്ലിക്കുന്നേൽ ജിൻസൺന്റെ വീടിനുമുകളിൽ മരം വീണു. ഓടിക്കൂടിയ നാട്ടുകാർ മരം മുറിച്ചുമാറ്റുന്നതിനും വീടിന്റെ മേൽക്കൂര മാറ്റുന്നതിനും നേതൃത്വംനൽകി.

തിരുമേനി ചാത്തമംഗലത്തെ ഇല്ലിക്കൽ ജോയിയുടെ വീടിന്റെ ചുറ്റുമതിലും മീൻ കുളവും മിന്നലേറ്റ് തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർഷിക വിളകൾക്കും നാശമുണ്ടായി. ജോസ്ഗിരി മുക്കുഴിയിലെ പൂവത്ത് ലതീഷ് നാരായണന്റെ പശു മിന്നലേറ്റ് ചത്തു. തൊഴുത്തിൽ കെട്ടിയിരുന്ന കറവയുള്ള പശുവാണ് ചത്തത്. പശുക്കിടാവിനും പരിക്കേറ്റു. ലതീഷിന്റെ വീടിന്റെ വയറിങ് കത്തിനശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198617/damage-in-jose-giri-due-to-heavy-rain)