---
title: "ഇനി പിവിആർ സ്‌ക്രീനുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ നഷ്ടപരിഹാരം ലഭിക്കണം: ഫെഫ്‌ക."
english_title: "PVR should be compensated if they wants Malayalam films "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198620/pvr-should-be-compensated-if-they-wants-malayalam-films"
published_at: "2024-04-13T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a7a4d8f4cc_Untitled-1.jpg"
keywords: []
---

# ഇനി പിവിആർ സ്‌ക്രീനുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ നഷ്ടപരിഹാരം ലഭിക്കണം: ഫെഫ്‌ക.

> **Lead Summary:** കൊച്ചി: നിർമ്മാതാക്കളുമായുള്ള തർക്കത്തെ തുടർന്ന് മലയാള സിനിമകളെ ബഹിഷ്‌കരിച്ച പി വി ആർ തിയേറ്ററുകളിൽ ഇനി മലയാള സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ നഷ്ട്ടപരിഹാരം നൽകണമെന്ന് ഫെഫ്‌ക. പി.വി.ആർ കയ്യൂക്ക് കാണിക്കുകയാണെന്ന് ഫെഫ്ക്ക ആരോപിച്ചു. പ്രദർശനം നിർത്തിയതിനെ തുടർന്ന് മലയാള ചിത്രങ്ങൾക്കുണ്ടായ നഷ്ടം നികത്തണം.

## Article Content

കൊച്ചി: നിർമ്മാതാക്കളുമായുള്ള തർക്കത്തെ തുടർന്ന് മലയാള സിനിമകളെ ബഹിഷ്‌കരിച്ച പി വി ആർ തിയേറ്ററുകളിൽ ഇനി മലയാള സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ നഷ്ട്ടപരിഹാരം നൽകണമെന്ന് ഫെഫ്‌ക. പി.വി.ആർ കയ്യൂക്ക് കാണിക്കുകയാണെന്ന് ഫെഫ്ക്ക ആരോപിച്ചു. പ്രദർശനം നിർത്തിയതിനെ തുടർന്ന് മലയാള ചിത്രങ്ങൾക്കുണ്ടായ നഷ്ടം നികത്തണം.

അ‌ല്ലാത്ത പക്ഷം പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല. പിവിആറിനെതിരേ പരസ്യ സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും കൊച്ചിയിൽ വിളിച്ച വാർത്താസമ്മേളനത്തിൽ ഫെഫ്ക ഭാരവാഹികൾ അ‌റിയിച്ചു. രണ്ടുദിവസത്തിനു മുമ്പാണ് വിഷു റിലീസായെത്തുന്നതും നിലവിൽ ഓടിക്കൊണ്ടിരിക്കുന്നതുമായ മലയാള ചിത്രങ്ങളുടെ ബുക്കിങ്ങും പ്രദർശനവും പിവിആർ നിർത്തിയത്. ഇതോടെ പ്രദർശിപ്പിച്ചുകൊണ്ടിരുന്നതും വിഷു റിലീസിന് ഒരുങ്ങിയിരുന്നതുമായ സിനിമകൾക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്ന് സംവിധായകർ ചൂണ്ടിക്കാണിക്കുന്നു.

മുൻകൂർ ഫീസ് നൽകിയിരുന്നെങ്കിലും തന്റെ ചിത്രം 'ആടുജീവിത'ത്തിന്റെ പ്രദർശനം ഒരറിയിപ്പുമില്ലാതെ പിവിആർ നിർത്തുകയായിരുന്നെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ പ്രദർശനം തുടരാനും അ‌വർ തയ്യാറായില്ലെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198620/pvr-should-be-compensated-if-they-wants-malayalam-films)