---
title: "യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ കണ്ണൂർ സിറ്റിയിൽ പര്യടനം നടത്തി"
english_title: "Sudhakaran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198628/sudhakaran"
published_at: "2024-04-13T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a8bf30a7fb_IMG-20240413-WA0000.jpg"
keywords: []
---

# യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ കണ്ണൂർ സിറ്റിയിൽ പര്യടനം നടത്തി

> **Lead Summary:** **കണ്ണൂർ: **യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ കണ്ണൂർ സിറ്റിയിൽ പര്യടനം നടത്തി. ശ്രമിക് ഭവൻ, ബദ്‌രിയ മസ്ജിദ്, വെത്തിലപ്പള്ളി, മരക്കാർകണ്ടി ജംഗ്ഷൻ, മൈതാനപ്പള്ളി കോളനി, തയ്യിൽ ലീഗ് ഓഫീസ്, നിർച്ചാൽ ഫിഫ്ള് കോളേജ്, ഐറ്റാണ്ടി പൂവളപ്പ്, കൊടപ്പറമ്പ് ഓഷ്യാനസ് ഫ്ലാറ്റ്,കൊച്ചി പള്ളി ലീഗ് ഓഫീസ്,സിറ്റി ജുമ മസ്ജിദ്,ചിറക്കൽ കുളം, ആയിക്കരപ്പാലം,അറക്കൽ മ്യൂസിയം, മുക്കടവ് ,നീർച്ചാൽ പാലം എന്നിവിടങ്ങളിലൂടെ പര്യടനം പൂർത്തിയാക്കി കണ്ണൂർ സിറ്റിയിൽ സമാപിച്ചു.

## Article Content

**കണ്ണൂർ: **യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ കണ്ണൂർ സിറ്റിയിൽ പര്യടനം നടത്തി. ശ്രമിക് ഭവൻ, ബദ്‌രിയ മസ്ജിദ്, വെത്തിലപ്പള്ളി, മരക്കാർകണ്ടി ജംഗ്ഷൻ, മൈതാനപ്പള്ളി കോളനി, തയ്യിൽ ലീഗ് ഓഫീസ്, നിർച്ചാൽ ഫിഫ്ള് കോളേജ്, ഐറ്റാണ്ടി പൂവളപ്പ്, കൊടപ്പറമ്പ് ഓഷ്യാനസ് ഫ്ലാറ്റ്,കൊച്ചി പള്ളി ലീഗ് ഓഫീസ്,സിറ്റി ജുമ മസ്ജിദ്,ചിറക്കൽ കുളം, ആയിക്കരപ്പാലം,അറക്കൽ മ്യൂസിയം, മുക്കടവ് ,നീർച്ചാൽ പാലം എന്നിവിടങ്ങളിലൂടെ പര്യടനം പൂർത്തിയാക്കി കണ്ണൂർ സിറ്റിയിൽ സമാപിച്ചു.

 രാവിലെ വാഹന പര്യടനത്തിന് പകരമായി ആതുരാലയങ്ങളും വൃദ്ധസദനങ്ങളും സന്ദർശിച്ച് വോട്ടർമാരെ നേരിൽ കണ്ടു. തുടർന്ന് ഉച്ചക്കുശേഷമാണ് വാഹന പര്യടനം ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൂടുതൽ നേതാക്കൾ കണ്ണൂരിൽ എത്തും.

16ന് മട്ടന്നൂർ മുതൽ ഇരിട്ടി വരെ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ റോഡ് ഷോയും 18ന് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന സമ്മേളനവും നടക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി ആക്ടിങ് പ്രസിഡൻ്റ് എം എം ഹസ്സൻ, മുസ്ലിംലീഗ് ഉൾപ്പെടെയുള്ള യുഡിഎഫിന്റെ നേതാക്കളും കെ സുധാകരന് വോട്ട് അഭ്യർത്ഥിച്ചു കണ്ണൂരിലെത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198628/sudhakaran)