---
title: "പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകൻ കൂട്ടുപുഴ അതിർത്തി തെരഞ്ഞെടുപ്പ് ചെക്പോസ്റ്റിൽ പരിശോധന നടത്തി"
english_title: "Checking "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198645/checking"
published_at: "2024-04-13T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a9bfac39b9_IMG-20240413-WA0005.jpg"
keywords: []
---

# പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകൻ കൂട്ടുപുഴ അതിർത്തി തെരഞ്ഞെടുപ്പ് ചെക്പോസ്റ്റിൽ പരിശോധന നടത്തി

> **Lead Summary:** **ഇരിട്ടി: **കണ്ണൂർ പാർലിമെന്റ് മണ്ഡത്തിലെ പോളിംഗ് ബൂത്തുകൾ അതിർത്തി തെരഞ്ഞെടുപ്പ് ചെക്ക് പോസ്റ്റുകൾ സ്ട്രോങ്ങ് റൂം തുടങ്ങിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടി ക്രമ പരിശോധനകൾക്കായി പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകൻ മാനവേന്ദ്ര പ്രതാപ് സിങ്ങ് ഐ എ എസ് കൂട്ടുപുഴ ഇലക്ഷൻ ചെക്പോസ്റ്റിൽ പരിശോധന നടത്തി.

## Article Content

**ഇരിട്ടി: **കണ്ണൂർ പാർലിമെന്റ് മണ്ഡത്തിലെ പോളിംഗ് ബൂത്തുകൾ അതിർത്തി തെരഞ്ഞെടുപ്പ് ചെക്ക് പോസ്റ്റുകൾ സ്ട്രോങ്ങ് റൂം തുടങ്ങിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടി ക്രമ പരിശോധനകൾക്കായി പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകൻ മാനവേന്ദ്ര പ്രതാപ് സിങ്ങ് ഐ എ എസ് കൂട്ടുപുഴ ഇലക്ഷൻ ചെക്പോസ്റ്റിൽ പരിശോധന നടത്തി.

കൂട്ടുപുഴ ചെക്പോസ്റ്റിലെ പരിശോധന നേരിട്ട് നിരീക്ഷിച്ച അദ്ദേഹം അതിർത്തിയിൽ വാഹങ്ങളുടെ വേഗത നിയന്ത്രിച്ച് പരിശോധന നടത്താൻ ബാരിക്കേഡുകൾ സ്ഥാപിക്കാനും നിർദേശിച്ചു. പേരാവൂർ മണ്ഡലത്തിലെ പോളിങ്ങ് ബൂത്തുകളായ സി എം ഐ ക്രൈസ്റ്റ് സ്കൂൾ, ബെൻഹിൽ ഹിൽ സ്കൂൾ എന്നിവിടങ്ങളിലെ പോളിംഗ് ബൂത്തുകളും അദ്ദേഹം സന്ദർശിച്ചു. ഇരിട്ടി തഹസീൽദാർ എൻ.എസ്. ലാലി മോൾ, ഡപ്യൂട്ടി തഹസിൽദാർ എൻ.കെ. മനോജ് എന്നിവർ ഒപ്പമുണ്ടയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198645/checking)