---
title: "എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198654/arrested"
published_at: "2024-04-13T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661aa77d0331e_PicsArt_04-13-08.52.39.jpg"
keywords: []
---

# എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

> **Lead Summary:** **കേണിച്ചിറ: ** ഇരുളം വാകേരി മരുത്തോളിൽ വീട്ടിൽ അഭിരാം മോഹൻ , മൂടക്കൊല്ലി ചാത്തൻ കുളങ്ങര വീട്ടിൽ മുഹമ്മദ്‌ റഷീദ് എന്നിവരെയാണ് 1.13 ഗ്രാം എം. ഡി. എം. എ യുമായി പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന KL 35 ജി 4013 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. 12.04.2024 രാത്രി കേണിച്ചിറ സ്റ്റേഷൻ പരിധിയിലെ പാലക്കുറ്റി എന്ന സ്ഥലത്തു വച്ച് വാഹനപരിശോധനക്കിടെയാണ് ഇവർ പിടിയിലാവുന്നത്.

## Article Content

**കേണിച്ചിറ: ** ഇരുളം വാകേരി മരുത്തോളിൽ വീട്ടിൽ അഭിരാം മോഹൻ , മൂടക്കൊല്ലി ചാത്തൻ കുളങ്ങര വീട്ടിൽ മുഹമ്മദ്‌ റഷീദ് എന്നിവരെയാണ് 1.13 ഗ്രാം എം. ഡി. എം. എ യുമായി പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന KL 35 ജി 4013 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. 12.04.2024 രാത്രി കേണിച്ചിറ സ്റ്റേഷൻ പരിധിയിലെ പാലക്കുറ്റി എന്ന സ്ഥലത്തു വച്ച് വാഹനപരിശോധനക്കിടെയാണ് ഇവർ പിടിയിലാവുന്നത്.

കേണിച്ചിറ ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ ടി. ജി ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ രാഗേഷ്, സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്‌, സുനി എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198654/arrested)