---
title: "വയനാട് ജില്ല കടുത്ത വരള്‍ച്ചയിലേക്ക്: നടപടി സ്വീകരിക്കണം; പി.കെ. ജയലക്ഷ്മി"
english_title: "Jayalakshmi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198662/jayalakshmi"
published_at: "2024-04-13T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661aad9f7206a_Screenshot_20240413-213445.png"
keywords: []
---

# വയനാട് ജില്ല കടുത്ത വരള്‍ച്ചയിലേക്ക്: നടപടി സ്വീകരിക്കണം; പി.കെ. ജയലക്ഷ്മി

> **Lead Summary:** **മാനന്തവാടി: **വേനല്‍ കനത്തതോടെ വയനാട് ജില്ല കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. പുഴയിലും ജലസ്രോതസ്സുകളിലും വെള്ളം പാടെ വറ്റിത്തുടങ്ങിയിരിക്കുകയാണ്. കുടിവെള്ളക്ഷാമവും രൂക്ഷമായി തുടരുന്ന സാഹചര്യമാണ്. ജലസ്രോതസ്സുകളിലെല്ലാം വന്‍തോതില്‍ ജലനിരപ്പ് താഴ്ന്നു. കാര്‍ഷികമേഖലയിലെയും ജലക്ഷാമം സാരമായി ബാധിച്ചിട്ടുണ്ട്.

## Article Content

**മാനന്തവാടി: **വേനല്‍ കനത്തതോടെ വയനാട് ജില്ല കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. പുഴയിലും ജലസ്രോതസ്സുകളിലും വെള്ളം പാടെ വറ്റിത്തുടങ്ങിയിരിക്കുകയാണ്. കുടിവെള്ളക്ഷാമവും രൂക്ഷമായി തുടരുന്ന സാഹചര്യമാണ്. ജലസ്രോതസ്സുകളിലെല്ലാം വന്‍തോതില്‍ ജലനിരപ്പ് താഴ്ന്നു. കാര്‍ഷികമേഖലയിലെയും ജലക്ഷാമം സാരമായി ബാധിച്ചിട്ടുണ്ട്.

കുടിവെള്ളത്തിനായി പലയിടത്തും ജനങ്ങള്‍ നെട്ടോട്ടമോടുന്ന അവസ്ഥയിലാണ്. നിത്യവൃത്തിക്കു പോലും ജലം ലഭിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതു മൂലം പൊതുജനത്തിന്ന് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാകും.ഇതിനെതിരെ കളക്ടറുടെ നേതൃത്വത്തിലുള്ള ഡിസാറ്റർ മാനേജ്മെൻ്റ് അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് കെ പി.സി.സി. രാഷ്ടീയ കാര്യ സമിതി അംഗം പി.കെ. ജയലക്ഷ്മി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198662/jayalakshmi)