---
title: "വൈത്തിരിയിലെ വാഹനപകടം:  മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ മലപ്പുറത്തേക്ക് കൊണ്ടു പോകും"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198740/accident"
published_at: "2024-04-14T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661ba3ceee1bc_IMG-20240414-WA0009.jpg"
keywords: []
---

# വൈത്തിരിയിലെ വാഹനപകടം:  മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ മലപ്പുറത്തേക്ക് കൊണ്ടു പോകും

> **Lead Summary:** **കൽപ്പറ്റ**: വയനാട് വൈത്തിരിയിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടത്തിൽ മരണം മൂന്നായി. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. . പരിക്കേറ്റ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന്‌ രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറും ബാഗ്ലൂരിലേക്ക് പോകുന്ന ബസ്സും ആണ് അപകടത്തിൽ പെട്ടത്. വണ്ടിയിലുണ്ടായിരുന്ന പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**കൽപ്പറ്റ**: വയനാട് വൈത്തിരിയിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടത്തിൽ മരണം മൂന്നായി. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. . പരിക്കേറ്റ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന്‌ രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറും ബാഗ്ലൂരിലേക്ക് പോകുന്ന ബസ്സും ആണ് അപകടത്തിൽ പെട്ടത്. വണ്ടിയിലുണ്ടായിരുന്ന പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്‌. രണ്ടാളുടെ മൃതദേഹം കൈനാട്ടി ജനറൽ ഹോസ്പിറ്റലിലും ഒരാളുടെ മൃതദേഹം വൈത്തിരി ഹോസ്പിറ്റലിലും ആയിരുന്നു ഉണ്ടായിരുന്നത്. കുഴിമണ്ണ സ്വദേശി ഉമ്മറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഉമ്മറിൻ്റെ ഭാര്യ ആമിന ,മക്കളായ ആദിൽ, അബ്ദുള്ള എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ഉച്ചകഴിഞ് മലപ്പുറത്തേക്ക് കൊണ്ടു പോകും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198740/accident)