---
title: "സുരക്ഷിതൻ; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി"
english_title: "Malayali "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198767/malayali"
published_at: "2024-04-14T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661be4d8176b8_n6002078141713103930499ad86331b8d420e665db0884755e11693ceed042672896fa35a403dd200475b9b.jpg"
keywords: []
---

# സുരക്ഷിതൻ; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി

> **Lead Summary:** **വയനാട്: **ഇറാൻ പിടിച്ചെടുത്ത കപ്പലില്‍നിന്ന് വീട്ടിലേക്ക് വിളിച്ച്‌ വയനാട് സ്വദേശി. താൻ സുരക്ഷിതനാണെന്ന് ധനേഷ് പറഞ്ഞതായി കുടുംബം പറഞ്ഞു. അതേസമയം എവിടെനിന്നാണ് വിളിച്ചതെന്ന് അറിയില്ലെന്നും പെട്ടന്ന് ഫോണ്‍ കട്ടായെന്നും കുടുംബം പറഞ്ഞു. 

## Article Content

**വയനാട്: **ഇറാൻ പിടിച്ചെടുത്ത കപ്പലില്‍നിന്ന് വീട്ടിലേക്ക് വിളിച്ച്‌ വയനാട് സ്വദേശി. താൻ സുരക്ഷിതനാണെന്ന് ധനേഷ് പറഞ്ഞതായി കുടുംബം പറഞ്ഞു. അതേസമയം എവിടെനിന്നാണ് വിളിച്ചതെന്ന് അറിയില്ലെന്നും പെട്ടന്ന് ഫോണ്‍ കട്ടായെന്നും കുടുംബം പറഞ്ഞു. 

കപ്പലിലുള്ള ജീവനക്കാർ സുരക്ഷിതരെന്ന് എംഎസ്‌എസി കന്പനി അറിയിച്ചു. പാലക്കാട് സ്വദേശിയുടെ കുടുംബവുമായി ബന്ധപ്പെട്ടെന്ന് കന്പനി പറഞ്ഞു. 

ഇറാൻ-ഇസ്രയേല്‍ സംഘർഷം മുർച്ഛിക്കുന്നതിനിടെ ഇസ്രേലി ബന്ധമുള്ള എംഎസ്‌സി ഏരീസ് എന്ന കണ്ടെയ്നർ കപ്പലാണ് ഇറാൻ സേന പിടിച്ചെടുത്തത്. ഹോർമുസ് കടലിടുക്കില്‍വച്ച്‌ ഇറേനിയൻ വിപ്ലവഗാർഡുകള്‍ ഹെലികോപ്റ്ററിലെത്തി കപ്പലില്‍ ഇറങ്ങുകയായിരുന്നു.

കപ്പല്‍ ഇറാനിലേക്ക് കൊണ്ടുപോയി. കപ്പലിലുള്ള 25 ജീവനക്കാരില്‍ രണ്ടു മലയാളികള്‍ അടക്കം 17 പേർ ഇന്ത്യക്കാരുണ്ടെന്നാണ് പ്രാഥമിക വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198767/malayali)