---
title: "മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198774/arrested"
published_at: "2024-04-14T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661bef223a5cf_n6002234341713106516272d3224093b5cfb1ca117e343e6fcc6272e5ed853dcbb0abb08546b9b072077ee4.jpg"
keywords: []
---

# മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

> **Lead Summary:** **ആലപ്പുഴ: **മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. നോർത്ത് പൊലീസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയില്‍ ആലപ്പുഴ നഗരസഭ ആറാട്ടുവഴി വാർഡില്‍ ബംഗ്ലാവുപറമ്ബ് വീട്ടില്‍ അൻഷാദി നെയാണ് പിടികൂടാനായത്. 

## Article Content

**ആലപ്പുഴ: **മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. നോർത്ത് പൊലീസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയില്‍ ആലപ്പുഴ നഗരസഭ ആറാട്ടുവഴി വാർഡില്‍ ബംഗ്ലാവുപറമ്ബ് വീട്ടില്‍ അൻഷാദി നെയാണ് പിടികൂടാനായത്. 

നോർത്ത് പൊലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, എസ്.ഐ സെബാസ്റ്റ്യൻ പി.ചാക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 2.98 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. 

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വരും ദിവസങ്ങളിലും ലഹരിമരുന്ന് പരിശോധന തുടരുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198774/arrested)