---
title: "ഒമാനിൽ കനത്ത മഴ തുടരുന്നു; മലയാളിയുൾപ്പെടെ 12 മരണം"
english_title: "Oman "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198784/oman"
published_at: "2024-04-14T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661bffa1bdff3_n60023735217131107645197cb356e5b3f41f5260727c5844b40d69db473dce44643c2f776368c0577da85d.jpg"
keywords: []
---

# ഒമാനിൽ കനത്ത മഴ തുടരുന്നു; മലയാളിയുൾപ്പെടെ 12 മരണം

> **Lead Summary:** **മസ്കത്ത്: **കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേർ മരിച്ചു. പത്തനംതിട്ട അടുർ കടമ്ബനാട് സ്വദേശി സുനില്‍കുമാർ ആണ് ബിദിയയിലെ സനയയ്യില്‍ മരിച്ചത്.

## Article Content

**മസ്കത്ത്: **കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേർ മരിച്ചു. പത്തനംതിട്ട അടുർ കടമ്ബനാട് സ്വദേശി സുനില്‍കുമാർ ആണ് ബിദിയയിലെ സനയയ്യില്‍ മരിച്ചത്.

വാദി കുത്തിയൊലിച്ചതിനെ തുടർന്ന് ഇദ്ദേഹം നടത്തിയിരുന്ന വർക്ക്ഷോപ്പിന്‍റെ മതില്‍ തകർന്നാണ് അപകടം. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മരിച്ച മറ്റുള്ളവർ സ്വദേശി പൗരൻമാരാണ്. ഇതില്‍ ഒമ്ബത് കുട്ടികളും ഉള്‍പ്പെടും. അതേസമയം, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. നിരവധിപേർ വാദിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ന്യൂനമർദത്തിന്‍റെ പശ്ചാതലത്തില്‍ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളില്‍ കനത്ത മഴയാണ് തുടരുന്നത്. പലയിടത്തും വാദികള്‍ നിറഞ്ഞൊഴുകുകയാണ്. റോയല്‍ ഒമാൻ പൊലീസിന്‍റെയും സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച്‌ കൊണ്ടിരിക്കുയാണെന്ന് അധികൃതർ വ്യക്തമാക്കി.

കനത്ത മഴയുടെ പശ്ചാതലത്തില്‍ നാല് ഗവർണറേറ്റിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198784/oman)