---
title: "ഹാർദികിനെ ഹാട്രിക് സിക്സ് പറത്തി ധോനിയുടെ വിഷു വെടിക്കെട്ട് "
english_title: "Dhoni "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198785/dhoni"
published_at: "2024-04-14T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661c005282e3a_n600240384171311100880847bbaa984d43d54649902dfad58ab5454ebfa03e200de7e94baba243cd4a9792.jpg"
keywords: []
---

# ഹാർദികിനെ ഹാട്രിക് സിക്സ് പറത്തി ധോനിയുടെ വിഷു വെടിക്കെട്ട് 

> **Lead Summary:** ഇത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിച്ച രാത്രിയായി മാറി. ധോണി ആരാധകർക്ക് ഒരു സ്വപ്ന രാത്രിയും. ഇന്ന് മത്സരത്തിന്റെ ഇരുപതാം ഓവറില്‍ കളത്തിലിറങ്ങിയ ധോണി നാലു പന്ത് കൊണ്ട് ഒരു വിരുന്നു തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരുക്കിയത്. ഡാരി മിച്ചല്‍ പുറത്തായപ്പോള്‍ ആയിരുന്നു ധോണി വന്നത്.

## Article Content

ഇത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിച്ച രാത്രിയായി മാറി. ധോണി ആരാധകർക്ക് ഒരു സ്വപ്ന രാത്രിയും. ഇന്ന് മത്സരത്തിന്റെ ഇരുപതാം ഓവറില്‍ കളത്തിലിറങ്ങിയ ധോണി നാലു പന്ത് കൊണ്ട് ഒരു വിരുന്നു തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരുക്കിയത്. ഡാരി മിച്ചല്‍ പുറത്തായപ്പോള്‍ ആയിരുന്നു ധോണി വന്നത്.

ധോണി വരുമ്ബോള്‍ നാല് പന്തുകള്‍ മാത്രമായിരുന്നു ബാക്കി. ബൗള്‍ ചെയ്യുന്നത് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ. മുംബൈയില്‍ വെച്ച്‌ അവരുടെ ക്യാപ്റ്റനെ ധോണി ആകാശത്തേക്ക് പറത്തി. നേരിട്ട ആദ്യ പന്ത് തന്നെ ഒരു പടുകൂറ്റൻ സിക്സ്. അതുതന്നെ മതിയായിരുന്നു ആരാധകർക്ക് മനസ്സ് നിറയാൻ. രണ്ടാം പന്തിലും ധോണി സിക്സ് ആവർത്തിച്ചു. ആദ്യ പന്ത് ലോങ്ങ് ഓഫിലൂടെ ആണെങ്കില്‍ രണ്ടാമത്തെ സ്ലോട്ടില്‍ വന്ന പന്ത് വൈഡ് ലോങ്ങ് ഓണിലൂടെ ധോണി സിക്സ് പറത്തി. ഹാർദിക് പതറിയ നിമിഷം.

അടുത്തത് ഒരു ഫുള്‍ട്ടോസായിരുന്നു. ഡീപ്പ് സ്ക്വയർ ലെഗ്ഗിലേക്ക് ഒരു ഫ്ലിക്കിലൂടെ മൂന്നാം സിക്സ്. 200 കടക്കില്ല എന്ന് തോന്നിയ ചെന്നൈ സൂപ്പർ സെക്സ് 200 കടന്നു. അവസാന പന്ത് ഒരു സ്ലോ ബോള്‍ ആയിരുന്നു. ധോണി ആഞ്ഞടിക്കാൻ ശ്രമിച്ചു എങ്കിലും ഒരു ഇൻസൈഡ് എഡ്ജ് ആയി പുറകിലേക്ക് പോയി‌. ഡബിള്‍ എടുത്തു.

4 പന്തില്‍ 20 റണ്‍സുമായി ധോണിയുടെ ഗംഭീര കാമിയോ‌. വാങ്കെഡെ സ്റ്റേഡിയത്തിലും ലോകത്തെമ്ബാടും ധോണിയെ കാണാൻ വേണ്ടിയിരുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷം നല്‍കിയ 4 പന്തുകള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198785/dhoni)